മുംബൈ താജില്‍ യുഎസ് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; രണ്ട് അറബ് യുവാക്കള്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 28/02/2015) മുംബൈയിലെ പ്രശസ്തമായ താജ് മഹല്‍ ഹോട്ടലില്‍ യുഎസ് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച രണ്ട് അറബ് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി 22നാണ് യുവതി താജിലെത്തിയത്. ഇവിടെ വെച്ച് മുഹമ്മദ് ഹസ്സന്‍ (24) എന്ന ഒമാനി പൗരനെ പരിചയപ്പെട്ടു. തുടര്‍ന്നിവര്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും സുഹൃത്തുക്കളാവുകയും ചെയ്തു. ഫെബ്രുവരി 24ന് യുവതി സുഹൃത്തിനെ തന്റെ മുറിയിലേയ്ക്ക് മദ്യപിക്കാനായി ക്ഷണിച്ചു.

ബുധനാഴ്ച രാത്രി 12.43ഓടെ യുവാവ് മുറിയിലെത്തി. പിന്നീട് 1.20ന് കുളിമുറിയില്‍ നിന്നും മടങ്ങിയെത്തിയ യുവതി അജ്ഞാതനായ മറ്റൊരു യുവാവിനെ മുറിയില്‍ കണ്ട് അമ്പരന്നു. ഫഹദ് അല്‍ ഗദനി (44) എന്ന സൗദി പൗരനായിരുന്നു ഇത്. ഹസ്സന്റെ സുഹൃത്തായിരുന്നു ഇയാള്‍.

Mumbai, Taj Mahal Hotel, Tourists, Molestation, Arrest, Arab,ഹസ്സന്‍ മുറി വിട്ട് പോയെങ്കിലും ഇയാള്‍ അവിടെ തങ്ങി. അല്പ സമയം കഴിഞ്ഞ് യുവതി ഇയാളോട് മുറിവിട്ട് പോകാന്‍ അവശ്യപ്പെട്ടു. എന്നാല്‍ യുവതിയെ ബലാല്‍സംഗം ചെയ്യാനാണിയാള്‍ ശ്രമിച്ചത്. കുതറി ഓടി വാതില്‍ തുറന്ന യുവതിയെ ഇയാള്‍ പിറകില്‍ നിന്നും പിടികൂടിയെങ്കിലും അപ്പോഴേക്കും നിലവിളി കേട്ട് ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഹസ്സനേയും പോലീസ് അറസ്റ്റുചെയ്തു.

SUMMARY: The 52-year-old woman arrived in Mumbai from the US on February 22 and checked into the hotel, where she met one of the accused identified as Mohammed Hassan (24), an Omani, at the bar.

Keywords: Mumbai, Taj Mahal Hotel, Tourists, Molestation, Arrest, Arab,


Post a Comment

Previous Post Next Post