Follow KVARTHA on Google news Follow Us!
ad

മോഡി മന്ത്രിസഭയിലെ ആദ്യ സമ്പൂര്‍ണ ബജറ്റ് : 2022 ഓടെ എല്ലാവര്‍ക്കും ഭവനം, തപാല്‍ ഓഫീസുകളില്‍ ബാങ്കിംഗ് സൗകര്യം

മോഡി മന്ത്രിസഭയിലെ ആദ്യ സമ്പൂര്‍ണ ബജറ്റിന്റെ ബജറ്റിന്റെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യന്‍ Prime Minister, Narendra Modi, Cabinet, Jammu, Kashmir, National,
ഡെല്‍ഹി: (www.kvartha.com 28.02.2015) മോഡി മന്ത്രിസഭയിലെ ആദ്യ സമ്പൂര്‍ണ ബജറ്റിന്റെ ബജറ്റിന്റെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വിശ്വാസ്യത ഉറപ്പിക്കാനായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു. ഇന്ത്യ അതിവേഗ വളര്‍ച്ചയുടെ പാതയിലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ആഗോള സാമ്പത്തിക രംഗം ഇന്ത്യയ്ക്ക് ഏറെ അനുകൂലമാണ്. 2022 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി നടപ്പാക്കും എന്ന് ജയ്റ്റ്‌ലി എടുത്തുപറഞ്ഞു. തപാല്‍ ഓഫീസുകളില്‍ ബാങ്കിംഗ് സൗകര്യം ഏര്‍പെടുത്തും. എം പിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍ പി ജി സബസിഡി ഉപേക്ഷിക്കണമെന്ന് ജയ്റ്റ്‌ലി എടുത്തുപറഞ്ഞു.

തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കായി മുദ്രാ ബാങ്ക് പദ്ധതി നടപ്പാക്കും. 2016 ല്‍ കൂടംകുളം പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും.  തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി വകയിരുത്തും. ഈ പദ്ധതിക്കായി ഇതുവരെ വകയിരുത്തിയതില്‍ ഏറ്റവും വലിയ തുകയാണിത്. പൊതുമേഖലയിലെ തുറമുഖങ്ങള്‍ക്ക് കമ്പനി ആക്ടിന്റെ പരിധിയില്‍ കമ്പനികളായി മാറാനുള്ള അവസരമൊരുക്കും.

രാജ്യത്തെ സ്വര്‍ണനാണയങ്ങളില്‍ അശോക ചക്ര മുദ്രണം നടപ്പാക്കും. സ്റ്റാര്‍ട്ട് അപ് പദ്ധതിക്കായി 1000 കോടി വകയിരുത്തും. ഇ എസ് ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയില്‍ ഏത് വേണമെന്ന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാം. വിനോദ സഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും.

വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ 150 രാജ്യങ്ങളെ ഉള്‍പെടുത്തും. സ്ത്രീ സുരക്ഷയ്ക്കുള്ള നിര്‍ഭയ പദ്ധതിക്ക് 1000 കോടി വകയിരുത്തി. ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന വ്യക്തികള്‍ക്കായി ക്ഷേമനിധി നടപ്പാക്കും.  ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ എയിംസ് പദ്ധതി നടപ്പാക്കും.
Union Budget 2015: Sensex Soars, Stocks to Watch When Arun Jaitley Speaks, Prime Minister,
12 രൂപ പ്രീമിയത്തിന് രണ്ടുലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷൂറന്‍സ് പദ്ധതി കൊണ്ടുവരും.
പ്രധാനമന്ത്രി കൃഷി വികാസ് യോജനയ്ക്ക് 5300 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും. സബ്‌സിഡി ചോര്‍ച്ച ഇല്ലാതാക്കും. സാമ്പത്തിക പരാധീനത വിദ്യഭ്യാസത്തിന് തടസമാവില്ല. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും.

വിദേശ നിക്ഷേപ പലിശ ടാക്‌സ് റിട്ടേണില്‍ ഉള്‍പ്പെടുത്താത്തതു ഗുരുതര കുറ്റമായി കാണും. ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവു ശിക്ഷ നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നും കരുതുന്നു.
കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി കുറച്ചു. 30ല്‍നിന്ന് 25 ശതമാനമാക്കി. മൂല്യ വര്‍ധിത നികുതി രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിക്കും.

കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും. ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം. 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്‌കില്‍ മിഷന്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്.
കര്‍ണാടകയില്‍ ഐഐടി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും. 

രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും. 
സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി നയി മന്‍സില്‍ എന്ന പേരില്‍ തൊഴില്‍ പദ്ധതി. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Union Budget 2015: Sensex Soars, Stocks to Watch When Arun Jaitley Speaks, Prime Minister, Narendra Modi, Cabinet, Jammu, Kashmir, National.

Post a Comment