സോനം കപൂറിന് പന്നിപ്പനി

മുംബൈ: (www.kvartha.com 28/02/2015) ബോളീവുഡ് സുന്ദരി സോനം കപൂറിന് പന്നിപ്പനി. ഇവരെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടവേദനയും കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ സോനത്തിന് പരിശോധനയില്‍ പന്നിപ്പനി ബാധ കണ്ടെത്തുകയായിരുന്നു.

Sonam Kapoor, Swine flue, Bollywood, ഗുജറാത്തില്‍ പ്രേം രത്തന്‍ ധാന്‍ പയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരം. ഇവിടെ വെച്ചാണ് താരത്തിനെ രോഗം പിടികൂടിയത്. തുടര്‍ന്ന് അവരെ സ്‌റ്റേര്‍ലിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സോനത്തിന്റെ ഫിസിക്കല്‍ ട്രെയിനര്‍ക്കും പന്നിപ്പനി ബാധയുണ്ടായിരുന്നു. തുടര്‍ന്നാണ് താരത്തിനും രോഗബാധയേറ്റത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലെ മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

SUMMARY: Sonam Kapoor, who was admitted to a hospital in Rajkot after she complained of sore throat and high fever, has been tested positive for swine flu.

Keywords: Sonam Kapoor, Swine flue, Bollywood,


Post a Comment

Previous Post Next Post