പുള്ളിപ്പുലിയെ ശ്വാസം മുട്ടിച്ച് കൊന്ന് ജഡവുമായി ഗ്രാമീണരുടെ ഘോഷയാത്ര

കശ്മീര്‍: (www.kvartha.com 28/02/2015) പുള്ളിപ്പുലിയുടെ ജഡവുമായി ഗ്രാമീണര്‍ നടത്തിയ ഘോഷയാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. കശ്മീരിലെ പുല്‍ വാമയിലാണ് സംഭവം. ഗ്രാമത്തില്‍ കടന്ന രണ്ട് പുള്ളിപ്പുലികളില്‍ ഒന്നിനെ ഗ്രാമീണര്‍ പിടികൂടി ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് റിപോര്‍ട്ട്. പിന്നീടവര്‍ പുലിയുടെ ജഡവുമായി ഘോഷയാത്ര നടത്തുകയായിരുന്നു.

അതേസമയം ഗ്രാമത്തില്‍ കടന്ന രണ്ടാമത്തെ പുള്ളിപ്പുലിയെ കാണാതായി. ഇതിനായി ഗ്രാമീണര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പുലിയെ കൊലപ്പെടുത്തി ഘോഷയാത്ര നടത്തിയതിനെതിരെ ഒരു പറ്റം മൃഗസേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. വനം വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെ അവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

 Jammu Kashmir, Pulwama, Leopard, എന്നാല്‍ ഗ്രാമത്തില്‍ കടന്ന പുള്ളിപ്പുലി ഗ്രാമീണരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനാലാണ് അതിനെ കൊന്നതെന്ന് ഗ്രാമീണര്‍ വ്യക്തമാക്കി.

SUMMARY: Disturbing pictures of a leopard's carcass being carried away by villagers in Jammu and Kashmir's Pulwama district have gone viral.

Keywords: Jammu Kashmir, Pulwama, Leopard,

Post a Comment

Previous Post Next Post