Follow KVARTHA on Google news Follow Us!
ad

വര്‍ഗീയ പരാമര്‍ശം നടത്തുന്നവരെ നിശബ്ദരാക്കാന്‍ എനിക്ക് ആയിരം വഴികളറിയാം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) സംഘ് പരിവാറിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും പ്രധാനമന്ത്രി മോഡിയുടെ ശക്തമായ താക്കീത്. RSS, Mohan Bhagwat, Mother Teressa, Congress, BJP, Aam Aadmi Party, Chief Minister, Arvind Kejriwal,
ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) സംഘ് പരിവാറിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും പ്രധാനമന്ത്രി മോഡിയുടെ ശക്തമായ താക്കീത്. വര്‍ഗീയ വാദികളോട് പോരാടാന്‍ തനിക്ക് കഴിയുമെന്നും എന്നാല്‍ താനത് ചെയ്യാത്തത് തന്റെ ദൗര്‍ബല്യമായി കണക്കാക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ലോക്‌സഭയില്‍ പറഞ്ഞു.

മോഡിയുടെ മന്ത്രിമാരും വലതുപക്ഷ ഹിന്ദു സംഘടനകളും നടത്തുന്ന വര്‍ഗീയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആദ്യമായാണ് മോഡി ഇത്രയും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.

മതത്തെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങളെ നിശബ്ദരാക്കാന്‍ എനിക്ക് ആയിരം വഴികളറിയാം. എന്നാല്‍ അവര്‍ക്കായി സമയം വെറുതെ കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല മോഡി പറഞ്ഞു.

RSS, Mohan Bhagwat, Mother Teressa, Congress, BJP, Aam Aadmi Party, Chief Minister, Arvind Kejriwal,മതസൗഹാര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ മോഡി ഗുരുനാനാക്കിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു. മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ തല്ലാതെ ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടതെന്ന ഗുരുനാനാക്കിന്റെ വാക്കുകളാണ് മോഡി ഉദ്ദരിച്ചത്.

SUMMARY: Prime Minister Narendra Modi sent a strong warning on Friday to radical elements in the Sangh Parivar to uphold religious freedom of citizens, declaring he has the skills and wherewithal to muzzle them.

Keywords: RSS, Mohan Bhagwat, Mother Teressa, Congress, BJP, Aam Aadmi Party, Chief Minister, Arvind Kejriwal,

Post a Comment