പിറന്നാള്‍ ദിനത്തില്‍ ചന്ദനക്കുറിയിട്ട് സ്‌കൂളിലെത്തിയ കുട്ടിക്ക് ടി സി നല്‍കാന്‍ ശ്രമിച്ചത് വിവാദമായി

സെക്കന്ദരാബാദ്: (www.kvartha.com 28.02.2015) പിറന്നാള്‍ ദിനത്തില്‍ ചന്ദനക്കുറിയിട്ട് സ്‌കൂളിലെത്തിയ കുട്ടിക്ക് ടി സി നല്‍കാന്‍ ശ്രമിച്ച സംഭവം വിവാദമാവുന്നു. തെലുങ്കാന സ്വദേശിനിയായ പതിനൊന്നുകാരിക്കാണ് തന്റെ ജന്മദിനത്തില്‍ സ്‌കൂള്‍ അധികൃതരുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.

സെക്കന്ദരാബാദിലെ താര്‍നക്കയിലുള്ള സെന്റ് ആന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പിറന്നാള്‍ ദിനത്തില്‍ മാതാപിതാക്കളോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് സ്‌കൂളിലെത്തിയത്. എന്നാല്‍ നെറ്റിയില്‍ ചന്ദനക്കുറിയിട്ട് ചെന്ന കുട്ടിയെ അധികൃതര്‍ വഴക്ക് പറയുകയും, ശിക്ഷയായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി ജോസഫിന്റെ മുറിയുടെ മുന്നില്‍ രണ്ട് മണിക്കൂറോളം നിര്‍ത്തുകയും ചെയ്തു.

പിറന്നാള്‍ ദിനത്തിലേറ്റ ശിക്ഷയെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ മടിച്ച കുട്ടിയോട് കാരണം അന്വഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കാന്‍ സ്‌കൂളിലെത്തിയ കുട്ടിയുടെ അമ്മയോടും അധികൃതര്‍ ഇക്കാര്യം പറഞ്ഞ് തട്ടിക്കയറുകയുണ്ടായി. വരാനിരിക്കുന്ന തന്റെ ഓരോ പിറന്നാളിനും കുട്ടി ശിക്ഷയെപ്പറ്റി ഓര്‍ക്കണമെന്നാണ് പ്രിന്‍സിപ്പല്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.

11-Year-old Girl Punished in School for Wearing 'Tilak' on Her Birthday, മകളും ഭാര്യയും പറഞ്ഞത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത പ്രിന്‍സിപ്പല്‍ കുട്ടിക്ക് ടി.സി നല്‍കാന്‍
ശ്രമിച്ചെന്ന് കാട്ടി കുട്ടിയുടെ പിതാവ് മനുഷ്യാവകാശ സംഘടനയില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് ഏപ്രില്‍ ഒമ്പതിന് മുമ്പ് റിപോര്‍ട്ട് നല്‍കാന്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 11-Year-old Girl Punished in School for Wearing 'Tilak' on Her Birthday, Parents, Complaint, Controversy, Principal, Report, National.

Post a Comment

Previous Post Next Post