Follow KVARTHA on Google news Follow Us!
ad

ദിലീപ്- മഞ്ജു വിവാഹമോചനത്തിന് കോടതിയുടെ അനുമതി

ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായി. 16 വര്‍ഷത്തെKochi, Court, Daughter, Cinema, Theater, Released, Kerala,
കൊച്ചി: (www.kvartha.com 31/01/2015) ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായി. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തുന്നത്. ശനിയാഴ്ച രാവിലെ എറണാകുളം കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. വിധി കേള്‍ക്കാന്‍ ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല.

2014 ജൂലായ് 24ന് ദിലീപ് വിവാഹമോചനത്തിനായി എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ അത് സംയുക്തവിവാഹമോചന ഹര്‍ജിയായി മാറുകയും ചെയ്തു. ഇരുവരുടേയും വാദം കേട്ട കോടതി വീണ്ടുവിചാരത്തിന് സാവകാശം നല്‍കണമെന്ന നിയമം ഉള്ളതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ആറുമാസത്തേക്ക് മാറ്റിവച്ചു. ജനുവരി 29ന് ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 29 ന് കോടതിയില്‍ ഹാജരായ മഞ്ജു കരഞ്ഞുകൊണ്ടാണ് കോടതിയില്‍ നിന്നും പുറത്തുപോയത്.

ദിലീപിന്റെ സ്വത്തുക്കളില്‍ താന്‍ ഒരിക്കലും  അവകാശം ഉന്നയിക്കില്ലെന്ന് മഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ പേരില്‍ ദിലീപ് എടുത്തിരുന്ന സ്വത്തുക്കളൊക്കെ തിരികെ നല്‍കുമെന്നും  മഞ്ജു  പറഞ്ഞിരുന്നു. ഏകമകള്‍ മീനാക്ഷിയെ ദിലീപിന് നല്‍കാന്‍ നേരത്തെ മഞ്ജു തീരുമാനിച്ചിരുന്നു. പിതാവിന്റെ കൈകളില്‍ മകള്‍ സുരക്ഷിതയാണെന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. മാത്രമല്ല മകള്‍ മീനാക്ഷിയും അമ്മയുടെ കൂടെ നില്‍ക്കണമെന്ന വാശി കാണിച്ചിരുന്നില്ല. മകള്‍ക്ക് തന്നോടൊപ്പം വരണമെന്ന് തോന്നിയാല്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നും മഞ്ജു പറഞ്ഞിരുന്നു.

ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് ഇരുവരും ജനുവരിക്കു മുമ്പു തന്നെ കോടതിയെ അറിയിച്ചിരുന്നു. സിനിമാതിരക്കുകളില്‍ മുഴുകുമ്പോഴും കേസിനും മറ്റും കൃത്യമായി കോടതിയില്‍ ഇരുവരും ഹാജരായിരുന്നു.

പരസ്പരം കുറ്റപ്പെടുത്താതെയാണ് ഇരുവരും കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 29ന് കോടതിയിലെത്തിയപ്പോള്‍ 'വേര്‍പിരിഞ്ഞാലും മഞ്ജു എന്റെ നല്ല സുഹൃത്തായിരിക്കുമെന്നും എന്റെ മകളുടെ അമ്മയല്ലേ എന്നും' ദിലീപ് കോടതി പരിസരത്തു വെച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതേസമയം ദിലീപിന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയി കാണാറുണ്ടെന്ന് മഞ്ജുവും പറഞ്ഞിരുന്നു.

വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു അടുത്തിടെയാണ് വീണ്ടും തിരിച്ചെത്തിയത്. കാവ്യയുമായുള്ള ദിലീപിന്റെ അടുപ്പമാണ് ബന്ധം വേര്‍പിരിയാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുമ്പോഴും കാവ്യ തങ്ങളുടെ സഹോദരിയാണെന്നാണ് ദിലീപും മഞ്ജുവും ഒരേസ്വരത്തില്‍ പറഞ്ഞിരുന്നത്.

മഞ്ജു തിരിച്ചുവരവിനുശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു ഗംഭീര വിജയമായിരുന്നു. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് . അതിനിടെ തമിഴിലും മഞ്ജുവിനെ തേടി അവസരങ്ങള്‍ എത്തിയിരിക്കയാണ്. ഹൗ ഓള്‍ഡ് ആര്‍ യുവിലെ അഭിനയം കണ്ട് തമിഴ് സൂപ്പര്‍താരം സൂര്യയാണ്  തന്റെ അടുത്ത ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചത്. അങ്ങനെ മഞ്ജു അന്യഭാഷയിലും തന്റെ അഭിനയവൈഭവം പ്രകടിപ്പിക്കാന്‍ പോകുകയാണ്.
 Kerala star couple Dileep-Manju Warrier divorced, Kochi, Court, Daughter,
അതേസമയം  എട്ട് സിനിമകളാണ് ഈ വര്‍ഷം ദിലീപിന്റേതായി തിയേറ്ററില്‍ എത്തുന്നത്.
നടന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന എവിടെ ചന്ദ്രേട്ടന്‍ എന്ന സിനിമയിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ദിവാകറിന്റെ ഇവന്‍ മര്യാദരാമനാണ് റിലീസ് ചെയ്യാനിരിക്കുന്ന  ചിത്രം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു

Keywords: Kerala star couple Dileep-Manju Warrier divorced, Kochi, Court, Daughter, Cinema, Theater, Released, Kerala.

Post a Comment