Follow KVARTHA on Google news Follow Us!
ad

ശുംഭന്‍ കുടുക്കി ; ഇനി നിയമത്തിന്റെ വഴിക്ക് ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങും

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിച്ച സി.പി.എം നേതാവ് എം വി ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍Kochi, Court, High Court, Supreme Court of India, Appeal, Judge, Kerala,
കൊച്ചി: (www.kvartha.com 31/01/2015) കോടതിയലക്ഷ്യ കേസില്‍ ശിക്ഷിച്ച സി.പി.എം നേതാവ് എം വി ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങും. ഹൈക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെച്ച സാഹചര്യത്തില്‍ ഹൈക്കോടതി രജിസ്ടാര്‍ക്ക് മുമ്പാകെയാണ് ജയരാജന്‍ കീഴടങ്ങുന്നത്. ആറു മാസത്തെ തടവും 2000 രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരുന്നത്.

ഇത് നാലാഴ്ചയാക്കി സുപ്രീം കോടതി ചുരുക്കിയിരുന്നു. 2011 നവംമ്പറില്‍ വിധി പ്രസ്താവിച്ച ഉടനെ ഹൈക്കോടതി ജയരാജനെ കസ്റ്റഡിയിലെടുക്കാന്‍ സെക്യൂരിറ്റി ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയോട് അപ്പീല്‍ നല്‍കാനുദ്ദേശിക്കുന്നതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഒരാഴ്ച ജയിലില്‍ കിടന്ന ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം തേടിയത്.

അതിനാല്‍ ജയിലില്‍ കിടന്ന ഒരാഴ്ച ഒഴിവാക്കി 21 ദിവസം കൂടി ഇനി ശിക്ഷ അനുഭവിക്കണം. ജയരാജന്റെ കോടതിയലക്ഷ്യ കേസിന് ആധാരമായത് 23-6-2010 ലെ ഹൈക്കോടതി വിധിയാണ്. പൊതു നിരത്തിലും പാതയോരങ്ങളിലും പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കണ്ണൂരിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസിലെ പരമാവധി ശിക്ഷയാണ് ജയരാജന് നല്‍കിയത്.

കോടതി ഉത്തരവിനെ വിമര്‍ശിച്ച ജയരാജന്റെ നടപടി കോടതിയുടേയും ജഡ്ജിമാരുടേയും അന്തസും മാന്യതയും ബഹുമാന്യപദവിയും താറടിച്ചു കാണിക്കുന്നതും ഇകഴ്ത്തുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയരാജന്റെ പ്രസംഗം ജനങ്ങള്‍ക്കിടയില്‍ ജഡ്ജിമാര്‍ക്കെതിരെ വിദ്വേഷത്തിന്റെ വിത്തുപാകാനിടയാക്കി. കോടതിയേയും ജഡ്ജിമാരേയും കുറിച്ച് പൊതുജനങ്ങളില്‍ അവിശ്വാസമുണ്ടാക്കി. ഭരണഘടന അവകാശമായി അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങളുമുണ്ട്.

കോടതി ഉത്തരവിനെ അപൂര്‍ണമായി അവതരിപ്പിച്ചും അതിന്റെ ചീത്ത വശം മാത്രം ഉയര്‍ത്തിക്കാട്ടിയും കോടതിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ആക്ഷേപകരമായ വാക്കുകളിലൂടെ നീതിയുടെ ശരിയായ ഒഴുക്കിനെ കളങ്കപ്പെടുത്തുകയാണ് ജയരാജന്‍ ചെയ്തത്. അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഈ ആപകീര്‍ത്തിപ്പെടുത്തലിനെ ഉള്‍പ്പെടുത്താനാവില്ല.

കോടതിയെ അവഹേളിക്കാന്‍ ബോധപൂര്‍വമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും പ്രസ്താവന മനപ്പൂര്‍വമായിരുന്നില്ലെന്നുമുള്ള ജയരാജന്റെ വാദം കോടതി അംഗീകരിച്ചില്ല. വിധിയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്നതാണ് താനുദ്ദേശിച്ചതെന്നും കോടതി വിധികളുടെ പൊതുവിമര്‍ശനം മാത്രമാണ് നടത്തിയതെന്നും ജയരാജന്‍ വാദിച്ചിരുന്നു. എന്നാല്‍, കോടതിയെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെയും മനപ്പൂര്‍വവുമായിരുന്നു ആക്ഷേപകരമായ പ്രസംഗം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയെ തിരുത്തിക്കലാണ് തന്റെ ലക്ഷ്യമെന്നാണ് ജയരാജന്‍ കോടതിയിലും പുറത്തും പറഞ്ഞിട്ടുണ്ട്. ജയരാജന്റെ പ്രസംഗം പരിശോധിച്ചാല്‍ കോടതിയലക്ഷ്യപരമായ പ്രയോഗങ്ങളാണ് നടത്തിയതെന്ന് വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 'ശുംഭന്‍' എന്ന വാക്കിന് സംസാരിക്കുക, ശോഭിക്കുക, തിളങ്ങുക, മനോഹരം, സുന്ദരം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടെന്ന് ജയരാജന് വേണ്ടി ഹാജരായ സാക്ഷികള്‍ വിശദീകരിച്ചിരുന്നു.

വിഢി, അക്രമിക്കുക എന്ന അര്‍ഥങ്ങളുമുണ്ട്. വാക്കുകളുടെ അര്‍ത്ഥമല്ല, അത് ഉപയോഗിക്കുമ്പോഴുള്ള ശരീര ഭാഷയും സാഹചര്യവും കണക്കിലെടുത്തുവേണം വിലയിരുത്താനെന്നും സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. സാക്ഷിമൊഴി പ്രകാരം സാഹചര്യം പരിശോധിച്ചാല്‍ ജയരാജന്‍ ആ വാക്കിന്റെ ഏറ്റവും മോശമായ അര്‍ത്ഥമാണ് മനസില്‍ കണ്ട് പറഞ്ഞിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആക്ഷേപകരമായ പ്രസംഗം പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്‍ കോടതി അലക്ഷ്യത്തിനിടയായ പ്രസംഗം പൊതുജനമധ്യത്തില്‍ എത്തിക്കുകയാണ് ചെയ്തത്.
M.V.Jayarajan, Kochi, Court, High Court, Supreme Court of India, Appeal, Judge
വളച്ചൊടിക്കാതെയും നിഷ്പക്ഷമായും കോടതി അലക്ഷ്യ ഉദ്ദേശ്യമില്ലാതെയുമാണ് മാധ്യമങ്ങള്‍
വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ല. ഹൈകോടതി സ്വമേധയാ കേസെടുക്കാന്‍ കാരണമായി പരിഗണിച്ച പരാതി സ്വകരിച്ചതില്‍ തെറ്റില്ലെന്നും വിധി പ്രസ്താവിച്ചതിന് ശേഷം ജയരാജനെ കസ്റ്റഡിയിലെടുക്കാന്‍ ഹൈകോടതിയില്‍ വിളിച്ചു വരുത്തിയിരുന്ന സെക്യൂരിറ്റി ഓഫീസര്‍ സി ഐ രവീന്ദ്രനാഥിനോട് കോടതി ആവശ്യപ്പെട്ടു. പിന്നീട് രജിസ്ട്രാര്‍ (ജുഡീഷ്യല്‍) കെ ശശീന്ദ്രന്റെയടുക്കല്‍ ഹാജരാക്കി വാറണ്ട് കൈമാറി. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സി ഐ സുനീഷ് ബാബു ജയരാജിനെ പോലീസ് വാഹനത്തില്‍ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്ത്; തളങ്കരയിലെ വീട്ടില്‍ റെയ്ഡ്
Keywords: M.V.Jayarajan, Kochi, Court, High Court, Supreme Court of India, Appeal, Judge, Kerala.

Post a Comment