Follow KVARTHA on Google news Follow Us!
ad

മനുഷ്യന്‍ തോറ്റു ശാസ്ത്രം ജയിച്ചു: മനുഷ്യനു ജീവിക്കാന്‍ ഇനി യന്ത്ര വൃക്ക

ജീവന്‍ നിലനിര്‍ത്താന്‍ ഒരു വൃക്കയ്ക്കു വേണ്ടി പരക്കം പായുന്ന രോഗികള്‍ക്കൊരു സന്തോഷ വാര്‍ത്ത.Kidney, Re plantation, Machine Kidney, Human body, No Battery, Blood circulation, World, hospital, Blood, America, University, Doctor, Kaliforniya, Life Threat,
യുഎസ്: (www.kvartha.com 31.1.2015) ജീവന്‍ നിലനിര്‍ത്താന്‍ ഒരു വൃക്കയ്ക്കു വേണ്ടി പരക്കം പായുന്ന രോഗികള്‍ക്കൊരു സന്തോഷ വാര്‍ത്ത. യഥാര്‍ഥ വൃക്കകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കുന്ന യന്ത്ര വൃക്ക നിലവില്‍ വരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഈ കണ്ടുപിടിത്തം വിജയകരമായി പരീക്ഷിച്ചു.
Kidney, Re plantation, Machine Kidney, Human body, No Battery, Blood circulation, World, hospital, Blood, America, University, Doctor, Kaliforniya, Life Threat,

ഒരു മുറിയുടെ അത്ര വലിപ്പമുള്ള വൃക്ക നിര്‍മ്മിച്ചായിരുന്നു ആദ്യ പരീക്ഷണം തുടര്‍ന്ന് നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷത്തെ പരിശ്രമത്തിനൊടുവിലാണ് ചായ കപ്പിന്റെ അത്ര മാത്രം വലിപ്പമുള്ള വൃക്ക നിര്‍മ്മിച്ച് പരീക്ഷണം നടത്തിയത്. വൃക്കമാറ്റിവയ്ക്കലിനു വിധേയമായവര്‍ മരുന്നു കഴിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാല്‍ യന്ത്ര വൃക്കയ്ക്ക് മരുന്നിന്റെ ആവശ്യമില്ല. അതിനാല്‍ മറ്റൊരു വൃക്ക മാറ്റിവയ്ക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് യന്ത്ര വൃക്ക വയ്ക്കുന്നത്. 

ആയിരക്കണക്കിനു നാനോ ഫില്‍ട്ടറുകള്‍ രക്തത്തിലെ വിഷാംശം നീക്കുകയും ബയോകാഡ്രിജ് ശരീരത്തിന്റെ സന്തുലിതാവസ്ഥയും ജലാംശവും നിയന്ത്രിക്കുകയും ചെയ്യും. കൃത്രിമ വൃക്കയ്ക്കു ബാറ്ററിപോലും ആവശ്യമില്ല. ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനം. 

അവയവ മാഫിയകള്‍ക്കൊരു തിരിച്ചടിയായിരിക്കും ഈ യന്ത്ര വൃക്കയുടെ വരവ്. 'ഇംപ്ലാന്റബിള്‍ ബയോ ആര്‍ട്ടിഫിഷ്യല്‍ കിഡ്‌നി' എന്ന പേരില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ കൃത്രിമ വൃക്ക രാജ്യാന്തര തലത്തില്‍ ലഭ്യമാകും.


Keywords: Kidney, Re plantation, Machine Kidney, Human body, No Battery, Blood circulation, World, hospital, Blood, America, University, Doctor, Kaliforniya, Life Threat, 

Post a Comment