Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍.എസ്.എസും

ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരും രംഗത്ത്.BJP, RSS, Delhi Assembly Poll, WhatsApp,
ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരും രംഗത്ത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനില്‍ക്കെയാണ് ബിജെപി പ്രചാരണത്തിന് ശക്തിപകരാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തിയത്. വീടുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി വോട്ടര്‍മാരുമായി ഇടപഴകി വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കുകയാണ് ഇവരുടെ ചുമതല.

കൂടാതെ ഇമെയില്‍ വഴിയും വാട്ട്‌സ് ആപ്പ് വഴിയും പ്രചാരണം നടത്താനും ആര്‍.എസ്.എസ് രംഗത്തിറങ്ങിക്കഴിഞ്ഞു. 120 എം.പിമാരെയാണ് ബിജെപി പ്രചാരണത്തിനിറക്കിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി ഇഞ്ചോടിഞ്ച് മല്‍സരമായിരിക്കും ബിജെപി കാഴ്ച വെക്കുക എന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

BJP, RSS, Delhi Assembly Poll, WhatsApp,പോളിംഗ് ദിനത്തില്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്, വ്യവസായികളുടെ സംഘടന ഭാരതീയ മസ്ദൂര്‍ സംഘം, സേവ ഭാരതി, വിദ്യാഭാരതി തുടങ്ങിയ സംഘടന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും.

SUMMARY: As the BJP makes a final push for power in Delhi, the Rashtriya Swayamsevak Sangh has decided to send in reinforcements. With a week of campaign time left, an army of volunteers from Sangh-affiliated bodies are set to tap voters in their homes, parents in schools, joggers in parks and bombard them on email and WhatsApp in the coming days.

Keywords: BJP, RSS, Delhi Assembly Poll, WhatsApp,

Post a Comment