Follow KVARTHA on Google news Follow Us!
ad

കാശ്മീര്‍ പ്രളയബാധിതര്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ 1100 കോടി

കാശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് 1100 കോടി രൂപ അനുവദിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ Kashmir, Flood, New Delhi, Central Government, Narendra Modi, Border, Discuss, National
ന്യൂഡല്‍ഹി: (www.kvartha.com 31/01/2015)  കാശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് 1100 കോടി രൂപ അനുവദിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനുപുറമേ 20 കോടി രൂപ സംസ്ഥാനത്തിന്റെ കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചതായും വെള്ളിയാഴ്ച അധികൃതര്‍ അറിയിച്ചു.

Kashmir, Flood, New Delhi, Central Government, Narendra Modi, Border, Discuss, National
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോഹ്രയും തമ്മിലുണ്ടായ കൂടികാഴ്ചയിലാണ് ഇതു സംബന്ധിച്ച നിര്‍ണായകതീരുമാനങ്ങളുണ്ടായത്. അനുവദിച്ച തുകകളുടെ കാര്യക്ഷമമായ ഉപയോഗത്തിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

മുന്‍പ് നരേന്ദ്രമോഡി ദുരിതാശ്വാസനിധിയില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച തുകയുടെ ഉപയോഗത്തിന്റെ അവലോകനവും വെള്ളിയാഴ്ച നടന്ന യോഗത്തിലുണ്ടായി. കൂടാതെ അതിര്‍ത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ വച്ച് ചര്‍ച്ച ചെയ്തു

Also Read: 
ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡി.സി.സി. നേതാവ്

Keywords: Kashmir, Flood, New Delhi, Central Government, Narendra Modi, Border, Discuss, National

Post a Comment