Follow KVARTHA on Google news Follow Us!
ad

ചെന്നൈയിലും ഘര്‍വാപസി; 11 പേര്‍ മതം മാറി

ചെന്നൈ: (www.kvartha.com 31/01/2015) ചെന്നൈയില്‍ വെള്ളിയാഴ്ച നടന്ന മതപരിവര്‍ത്തന ചടങ്ങില്‍ 11 ദളിത് ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിച്ചു.Dalit Christians, Ghar Vapasi, Chennai, BJP, Tamilnadu,
ചെന്നൈ: (www.kvartha.com 31/01/2015) ചെന്നൈയില്‍ വെള്ളിയാഴ്ച നടന്ന മതപരിവര്‍ത്തന ചടങ്ങില്‍ 11 ദളിത് ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില ഹിന്ദു സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ ഹിന്ദു മക്കള്‍ കട്ച്ചിയുടെ നേതൃത്വത്തിലായിരുന്നു മതം മാറ്റം. ശാങ്കരചാര്യ മഠത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള ക്ഷേത്രമാണ് കാമാക്ഷിയമ്മന്‍. സംസ്ഥാനത്ത് ഘര്‍വാപസികള്‍ വ്യാപകമാക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് എച്ച്.എം.കെ സെക്രട്ടറി പൊന്നുസ്വാമി പറഞ്ഞു.

രാജ്യമെമ്പാടും നിര്‍ബന്ധിത മതം മാറ്റം നടത്തുന്നുവെന്ന ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ 11 പേര്‍ മതം മാറിയത്. വ്യാഴാഴ്ച ബംഗാളില്‍ 150ലേറെ പേര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ദളിത് ഗോത്രത്തില്‌പെട്ട ക്രിസ്ത്യാനികളായിരുന്നു ഇവിടെ ഹിന്ദുമതം സ്വീകരിച്ചത്.

Dalit Christians, Ghar Vapasi, Chennai, BJP, Tamilnadu, ഹിന്ദുസംഘടനകള്‍ ഘര്‍വാപസികള്‍ തുടര്‍ന്നും നടത്തുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഘര്‍വാപസികള്‍ തടയാന്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കണമെന്നും ഭഗവത് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

SUMMARY: A Hindu group converted 11 Dalit Christians to Hinduism at a ghar wapsi, or homecoming, ceremony in a Chennai temple on Friday, as the BJP looks to make inroads in Tamil Nadu ahead of next year's assembly elections.

Keywords: Dalit Christians, Ghar Vapasi, Chennai, BJP, Tamilnadu,

Post a Comment