Follow KVARTHA on Google news Follow Us!
ad

ഡാന്‍സ് പാര്‍ട്ടിക്കിടെ യുവ ഫാഷന്‍ ഡിസൈനര്‍ കുഴഞ്ഞ് വീണു മരിച്ചു

ഗോവയില്‍ നടന്ന ഡാന്‍സ് ഫെസ്റ്റിനിടെ യുവ ഫാഷന്‍ ഡിസൈനര്‍ കുഴഞ്ഞ് വീണു മരിച്ചു. Allegation, hospital, Treatment, Friends, NCP, Mumbai, Parents, National,
പനജി: (www.kvartha.com 31.12.2014) ഗോവയില്‍ നടന്ന ഡാന്‍സ് ഫെസ്റ്റിനിടെ യുവ ഫാഷന്‍ ഡിസൈനര്‍ കുഴഞ്ഞ് വീണു മരിച്ചു. മേരികോം ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ഇഷ മാന്‍ട്രി(27) ആണ് പാര്‍ട്ടിയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിനിടെയാണ് സംഭവം.

അതേസമയം പാര്‍ട്ടിക്കിടെ നടത്തിയ സത്ക്കാരത്തില്‍ മദ്യവും മയക്കുമരുന്നും വിളമ്പിയെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും  ആരോപിച്ച് കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി. എന്നാല്‍ ആരോപണം ഇഷയുടെ സുഹൃത്തുക്കള്‍ നിഷേധിച്ചു. മരിച്ച  ഇഷ മാന്‍ട്രി മുംബൈ സ്വദേശിനിയാണ്. യുവതിയോടൊപ്പം  13 അംഗ സംഘമാണ് ഗോവയില്‍ ഡാന്‍സ് ഫെസ്റ്റിനെത്തിയത്.

Young city designer dies at Goa dance fest, Allegation, Hospital, Treatment, ഗോവയില്‍ എത്തിയ ശേഷം ഇഷ ശാരിരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.  പാര്‍ട്ടിയ്ക്കിടെ സംഘം ബിയര്‍ കഴിച്ചതായി ഇഷയുടെ സുഹൃത്തുക്കള്‍ പറയുന്നു.  അധികം വൈകാതെ തന്നെ ഇഷ കുഴഞ്ഞു വീഴുകയും ചെയ്തു.  ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും  അധികം വൈകാതെ ഇഷ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം ഒഡീഷയില്‍ നിന്നും ഇഷയുടെ മാതാപിതാക്കളെത്തിയശേഷം മാത്രമേ
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളൂ. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്.    മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ നിരോധിയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അന്തര്‍സംസ്ഥാന കവര്‍ച്ചാകേസിലെ പ്രതി അറസ്റ്റില്‍

Keywords: Young city designer dies at Goa dance fest, Allegation, Hospital, Treatment, Friends, NCP, Mumbai, Parents, National.

Post a Comment