Follow KVARTHA on Google news Follow Us!
ad

ഇനിയും ഒരങ്കത്തിന് തയ്യാര്‍, താഴെ വീഴും വരെ പാര്‍ട്ടിക്കൊപ്പം;വി എസ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇനിയും ഒരുക്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് Thiruvananthapuram, Politics, Pinarayi vijayan, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 31.12.2014) തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇനിയും ഒരുക്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് താന്‍ പൂര്‍ണമായും പിന്‍മാറിയിട്ടില്ലെന്നും വിഎസ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വി എസ് കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിഎസ് വീണ്ടും മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. താഴെ വീഴും വരെ താന്‍ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തനിക്കും പാര്‍ട്ടിക്കും ഇടയിലുണ്ടായ വീഴ്ചകള്‍ പ്രകാശ് കാരാട്ട് സ്വയം വിലയിരുത്തണം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കുറവുകള്‍ താന്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. പുതിയ സംസ്ഥാന സമിതി ഇക്കാര്യം പരിശോധിക്കാന്‍ തയ്യാറാകണമെന്നും വിഎസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണനാണ് വിഎസുമായി അഭിമുഖം നടത്തിയത്. അഭിമുഖത്തില്‍ ആലപ്പുഴയിലെ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലും  വിഎസ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ പേരില്‍  പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിഎസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

VS Achuthanandan to take part in coming elections, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള വിഎസിന്റെ താല്‍പര്യം പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നാണ്  വിലയിരുത്തുന്നത്.  കാരണം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നിറങ്ങുന്ന പിണറായി വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോള്‍ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം ബാധിക്കുന്നത് പിണറായിയെ ആയിരിക്കും.

ഒരേ സമയം ദേശീയ ജനറല്‍ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും വിമര്‍ശിക്കുന്ന
നിലപാടാണ് വിഎസ് എടുത്തിരിക്കുന്നത്. പാര്‍ട്ടി സമ്മേളന കാലത്ത് വിഎസ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ്  വിലയിരുത്തുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
Keywords: VS Achuthanandan to take part in coming elections, Thiruvananthapuram, Politics, Pinarayi vijayan, Criticism, Kerala.

Post a Comment