Follow KVARTHA on Google news Follow Us!
ad

പ്രതിഷേധച്ചൂടില്‍ പി കെ

ഒരു ഭാഗത്ത് തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് പികെ കൈയടി വാങ്ങിക്കുമ്പോള്‍ മറുവശത്ത് പികെയ്‌ക്കെതിരായ വി എച്ച് പി, ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ VHP, Protest, Bhuvaneswar, Cinema, Theater, Record, Report, Madhya pradesh, Poster, Baba Ramdev, National
ഭുവനേശ്വര്‍: (www.kvartha.com 31.12.2014)  ഒരു ഭാഗത്ത് തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് പികെ കൈയടി വാങ്ങിക്കുമ്പോള്‍ മറുവശത്ത് പികെയ്‌ക്കെതിരായ വി എച്ച് പി, ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പ്രതിക്ഷേധം ആളിക്കത്തുകയാണ്

ഹിന്ദുമതത്തെയും ഹൈന്ദവആചാരങ്ങളെയും നിന്ദിക്കുന്നതാണ് പി കെ എന്ന ആമിര്‍ഖാന്‍ ചിത്രമെന്നാണ് വി എച്ച് പി, ബജരംഗദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടും, ജനങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടും ബാബാരാംദേവ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്തോ- ഏഷ്യന്‍ ന്യൂസ് സര്‍വ്വീസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മധ്യപ്രദേശില്‍ വ്യാപകമായ പ്രതിക്ഷേധമാണ് പികെയ്‌ക്കെതിരെ വി എച്ച് പി, ബജരംഗദള്‍ പ്രവര്‍ത്തകര്‍ നടത്തുന്നത്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മധ്യപ്രദേശിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇതിന്റെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് തീയേറ്ററുകളിലെത്തിയ പ്രവര്‍ത്തകര്‍ ഭീകരാന്തരിക്ഷം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഭൂവനേശ്വറില്‍ മൂന്ന് തീയേറ്ററുകളില്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയതായായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ സിനിമാ മേഖല പികെയ്ക്ക് മുഴുവന്‍ പിന്തുണകളും പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്‌
 VHP, Protest, Bhuvaneswar, Cinema, Theater, Record, Report, Madhya pradesh, Poster, Baba Ramdev, National

Also Read:
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍

Keywords: VHP, Protest, Bhuvaneswar, Cinema, Theater, Record, Report, Madhya pradesh, Poster, Baba Ramdev, National

Post a Comment