Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബൂദാബി: (www.kvartha.com 31.12.2014) യുഎഇയിലെ യൂട്യൂബ് ഉപഭോക്താക്കള്‍ക്ക് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. UAE, Abu Dhabi, You Tube, Warning,
അബൂദാബി: (www.kvartha.com 31.12.2014) യുഎഇയിലെ യൂട്യൂബ് ഉപഭോക്താക്കള്‍ക്ക് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. യൂട്യൂബില്‍ വെള്ളപ്പേപ്പറിലാണ് നിര്‍ദ്ദേശങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

UAE, Abu Dhabi, You Tube, Warning, അന്യരുടെ സ്വകാര്യതയില്‍ കടന്നുകയറുകയോ പിന്തുടരുകയോ അവരെ ശല്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് ട്രാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കാര്യങ്ങള്‍ നിയമം നിരോധിക്കപ്പെട്ടിട്ടുണ്ട്.

സ്വന്തമായി നിര്‍മ്മിച്ച വീഡിയോകള്‍ മാത്രമേ ഇനിമുതല്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ പാടുള്ളുവെന്നും മുന്നറിയിപ്പില്‍ പറയുന്നു. മറ്റുള്ളവരുടെ വീഡിയോകള്‍ അനുവാദം കൂടാതെ അപ്ലോഡ് ചെയ്യരുത്.

യുഎഇയില്‍ മാത്രം യൂട്യൂബിന് ഒരു ബില്യണ്‍ വിസിറ്റേഴ്‌സ് ആണുള്ളത്. കൂടാതെ ഓരോ മിനിട്ടിലും 100 മണിക്കൂര്‍ വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നു.

അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പൊതുവികാരത്തിന് എതിരായ സന്ദേശങ്ങള്‍ അടങ്ങിയതോ ഇസ്ലാമിന്റെ തത്വങ്ങളെ പരിഹസിക്കുന്നതോ യുഎഇയുടെ സാമൂഹിക ധാര്‍മീക മൂല്യങ്ങളെ പരിഹസിക്കുന്നതോ മറ്റ് മതങ്ങളെ വിമര്‍ശിക്കുന്നതോ ആകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

SUMMARY: Abu Dhabi: The UAE Telecommunications Regulatory Authority (TRA) has issued a public advisory on the responsible use of YouTube, warning that users are prohibited from “predatory behaviour”.

Keywords: UAE, Abu Dhabi, You Tube, Warning,

Post a Comment