Follow KVARTHA on Google news Follow Us!
ad

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍: രാജ്‌നാഥ് സിങ്

രാജ്യത്ത് നടന്നുവരുന്ന മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ Prime Minister, Narendra Modi, Conference, Inauguration, Controversy, BJP, Kerala,
വര്‍ക്കല: (www.kvartha.com 31.12.2014) രാജ്യത്ത് നടന്നുവരുന്ന മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് . മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാരിന് യാതൊരുമടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മതപരിവര്‍ത്തനം  വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ്   രാജ്‌നാഥ് സിങ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്. വര്‍ക്കലയില്‍ 82ാം ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ബിജെപി അധികാരത്തിലെത്തിയശേഷമാണ് മതപരിവര്‍ത്തനം സജീവമായി നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു ബിജെപി നേതാക്കളും മതപരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാത്തതും വാര്‍ത്തയായിരുന്നു. ഇതേച്ചൊല്ലി പാര്‍ലമെന്റ് സ്തംഭിക്കുക വരെ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മതപരിവര്‍ത്തന  നിരോധന നിയമം നടപ്പാക്കണമെന്ന് രാജ്‌നാഥ്‌സിങ് പറയുന്നത്. എന്നാല്‍  പ്രതിപക്ഷം മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതിനെ പിന്തുണക്കുമോ എന്നാണ് ഭരണപക്ഷം ചോദിക്കുന്നത്.

Should incorporate Anti Religious Conversion Law: Rajnath Singh, Prime Minister, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വേണ്ടി  നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും അവരവരുടെ മതമനുസരിച്ച് ജീവിക്കുകയാണെങ്കില്‍ മതപരിവര്‍ത്തനത്തിന്റെ ആവശ്യമില്ലെന്നും  രാജ്‌നാഥ് സിങ് പറഞ്ഞു.

എല്ലാ മതങ്ങളും അടിസ്ഥാനപരമായി ശാന്തിയെ കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് പറയുന്നത്. രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. വിഷയത്തെ കുറിച്ച്  തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു .

ജാതി, മത വിവേചനങ്ങള്‍ക്കെതിരെ പൊരുതിയ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ശ്രേഷ്ഠമാണ്.
രാഷ്ട്രം വികസനം കൈവരിക്കുന്നതിനോടൊപ്പം ആത്മീയമായും സൂപ്പര്‍ പവര്‍ ആകണമെന്നും രാജ് നാഥ്‌സിങ് പറഞ്ഞു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി സുബ്രമണ്യ സ്വാമിയും പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
Keywords: Should incorporate Anti Religious Conversion Law: Rajnath Singh, Prime Minister, Narendra Modi, Conference, Inauguration, Controversy, BJP, Kerala.

Post a Comment