Follow KVARTHA on Google news Follow Us!
ad

ദേശീയ ഉദ്യാനത്തില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തി; കാണ്ടാമൃഗത്തെ കൊന്ന് കൊമ്പെടുത്തു

അസമിലെ ദേശീയ ഉദ്യാനത്തിലെ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേPolice, Threatened, Gun attack, National,
സോനിത്പുര്‍: (www.kvartha.com 31.12.2014) അസമിലെ ദേശീയ ഉദ്യാനത്തിലെ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കാണ്ടാമൃഗത്തെ കൊന്ന് കൊമ്പെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് സംഭവം. അസമിലെ സോനിത്പൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലാണ് നിരീക്ഷണ ടവറിന് 100 മീറ്ററോളം അകലെ കാണ്ടാമൃഗത്തെ വേട്ടയാടിയത്.

ഉദ്യാനത്തിലെ പെണ്‍ കാണ്ടാമൃഗത്തെയാണ് വെടിവെച്ചു കൊന്ന ശേഷം കൊമ്പെടുത്തത്. നിരീക്ഷണ ടവറിലിരുന്ന അസം ഹോം ഗാര്‍ഡ് അംഗം സുശീല്‍ സീലിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ്  വേട്ടക്കാര്‍ പാര്‍ക്കില്‍ കയറിയത്.  സംഭവ സ്ഥലത്തുനിന്നും എം.കെ 1.303 റൈഫിള്‍, പിസ്റ്റല്‍, തിരകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
Rhinoceros Poached in Assam's Sonitpur District, Home Guard Killed, Police
കൊമ്പിനു വേണ്ടി കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനാല്‍ ഇവ വംശനാശ ഭീഷണി നേരിടുകയാണ്.

2014 ല്‍ മാത്രം 20 ഓളം കാണ്ടാമൃഗങ്ങളാണ് ഇത്തരത്തില്‍ വേട്ടയാടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കൊലയാളികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Rhinoceros Poached in Assam's Sonitpur District, Home Guard Killed, Police, Threatened, Gun attack, National.

Post a Comment