Follow KVARTHA on Google news Follow Us!
ad

ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി

സ്വതന്ത്ര ഫലസ്തീന്‍ പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇChina, France, Australia, America, Conference, World,
യുനൈറ്റഡ് നേഷന്‍സ്: (www.kvartha.com 31.12.2014) സ്വതന്ത്ര ഫലസ്തീന്‍ പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന ഫലസ്തീന്റെ പ്രമേയമാണ് തള്ളിയത്.

15 അംഗ രക്ഷാ സമിതിയില്‍ ജോര്‍ദാന്‍, ചൈന, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ഛാഡ്, ചിലി, അര്‍ജന്റീന എന്നീ എട്ട് രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.  അമേരിക്കയും ആസ്‌ട്രേലിയയും പ്രമേയത്തിനെതിരെ  വോട്ട് ചെയ്തപ്പോള്‍  അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രമേയം പാസാവാന്‍ ഒമ്പത് വോട്ടുകളാണ് വേണ്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ രക്ഷാ സമിതിയില്‍ ഒരു വോട്ടിന് പ്രമേയം പരാജയപ്പെടുകയായിരുന്നു.

ഒമ്പത് വോട്ടുകളും ലഭിച്ചിരുന്നെങ്കില്‍ പ്രമേയം പാസാവുന്നത് തടയാന്‍ അമേരിക്ക വീറ്റോ അധികാരമുപയോഗിക്കുമായിരുന്നു. 2017 ഓടെ ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറണമെന്നുള്ളതാണ് പ്രമേയത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇസ്രായേല്‍ കൈയ്യേറിയ കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്റെ തലസ്ഥാനമാക്കുക, ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ  മോചിപ്പിക്കുക, കൈയ്യേറിയ സ്ഥലങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

1967 ല്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള ഫലസ്തീന്‍ അതിര്‍ത്തി അനുസരിച്ചായിരിക്കണം ഭാവിയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഫലസ്തീന്‍ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിലും അര്‍ത്ഥവത്തായ പരിഹാരം കണ്ടെത്തുന്നതിലും സുരക്ഷാ സമിതി പരാജയപ്പെട്ടതായി യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു.

 Palestinian statehood bid fails at UN Security Council as US, Australia vote against, രണ്ട് ജനതക്കും വെവ്വേറെ രാജ്യങ്ങള്‍ എന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതാണ് പ്രമേയമെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ പറഞ്ഞു. അതേസമയം പ്രമേയം ഫലസ്തീനികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഒത്തുതീര്‍പ്പുകള്‍ക്കു വേണ്ടി ഭേദഗതികള്‍ വരുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കര്‍ണാടക മന്ത്രി യു.ടി ഖാദറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Keywords: Palestinian statehood bid fails at UN Security Council as US, Australia vote against, China, France, Australia, America, Conference, World.

Post a Comment