Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹി മെട്രോയുടെ ലേഡീസ് കോച്ചില്‍ നിന്ന് ഈ വര്‍ഷം പിടിക്കപ്പെട്ടത് 8600 പുരുഷന്‍മാര്‍

ഡല്‍ഹി മെട്രോയുടെ വനിതാ കോച്ചുകളില്‍ സി.ഐ.എസ്.എഫിലെ സ്‌പെഷല്‍ ഗാര്‍ഡുകള്‍ നടത്തിയ തെരച്ചിലില്‍ ഈ വര്‍ഷം പിടിയിലായത് 8600ലേറെ പുരുഷന്‍മാര്‍. New Delhi, Metro, Women, Train, Police, National,
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2014) ഡെല്‍ഹി മെട്രോയുടെ വനിതാ കോച്ചുകളില്‍ സി.ഐ.എസ്.എഫിലെ സ്‌പെഷല്‍ ഗാര്‍ഡുകള്‍ നടത്തിയ തെരച്ചിലില്‍ ഈ വര്‍ഷം പിടിയിലായത് 8600ലേറെ പുരുഷന്‍മാര്‍. അനുമതിയില്ലാതെ വനിതാ കോച്ചുകളില്‍ യാത്രചെയ്തതിനാണ് ഇവരെ പിടി കൂടിയത്.

ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 8600 പുരുഷന്മാരാണ് ഡെല്‍ഹി മെട്രോയുടെ ലേഡീസ് കോച്ചില്‍ യാത്ര ചെയ്തതിന് പിടിയിലായത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. 2013ല്‍ 15,243 പുരുഷന്മാരാണ് ഈ കുറ്റത്തിന് പിടിയിലായത്

വനിതകളുടെ കോച്ചില്‍ പുരുഷന്മാര്‍ യാത്ര ചെയ്യുന്നതിനെതിരെ വിപുലമായ ബോധവത്കരണപരിപാടികള്‍ നടത്തിയതുകൊണ്ടാണ് ഈ വര്‍ഷത്തില്‍ ഇവരുടെ എണ്ണത്തില്‍ കുറവ് വന്നതെന്ന് ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ പറയുന്നു. പിടികൂടുന്നവരെ ലോക്കല്‍ പോലീസിന് കൈമാറുകയാണ് സി.ഐ.എസ്.എഫ്. ചെയ്യുക. വനിതകളുടെ കോച്ചില്‍ യാത്രചെയ്യുന്നവര്‍ക്ക് 250 രൂപയാണ് പിഴ ചുമത്തുന്നത്.
New Delhi, Metro, Women, Train, Police, National, Delhi Metro, Ladies Coach, Men, Nabbed

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Post a Comment