Follow KVARTHA on Google news Follow Us!
ad

കൊച്ചിയുടെ മതിലിന് നീല നിറം പൂശി മമ്മൂട്ടി

ഞാലിപ്പിറമ്പ് ജംഗ്ഷനിലെ സുരേഷ് ആന്റണിയുടെ വീടിന്റെ മതിലില്‍ ചലച്ചിത്രതാരം പത്മശ്രീ ഭരത്് മമ്മൂട്ടി ഇളം നീല നിറം പൂശുമ്പോള്‍ ഫോര്‍ട്ട് കൊച്ചി ആവേശത്തിലായി. കൊച്ചി നഗരസഭയുടെ വണ്‍ കൊച്ചി വണ്‍ കളര്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചാണ് ഈ നിറചാര്‍ത്ത് . Mammootty, Kochi, Run Kochi, One Kochi One Color, Cooperation, wall, Blue, Cleanin.
കൊച്ചി: (www.kvartha.com 31.12.2014)  ഞാലിപ്പിറമ്പ് ജംഗ്ഷനിലെ സുരേഷ് ആന്റണിയുടെ വീടിന്റെ മതിലില്‍ ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി ഇളം നീല നിറം പൂശുമ്പോള്‍ ഫോര്‍ട്ട് കൊച്ചി ആവേശത്തിലായി. കൊച്ചി നഗരസഭയുടെ വണ്‍ കൊച്ചി വണ്‍ കളര്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചാണ് ഈ നിറചാര്‍ത്ത് .

മിഷന്‍ ക്ലീന്‍ കൊച്ചി പദ്ധതിയുടെ  ഒന്നാം ഘട്ടത്തിനു ശേഷം ശുചീകരണത്തിനൊപ്പം നഗരസൗന്ദര്യവത്കരണവും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച വണ്‍ കൊച്ചി കവണ്‍ കളര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഫോര്‍ട്ടു കൊച്ചി ബുധനാഴ്ച വേദിയായത്. മേയര്‍ ടോണി ചമ്മണിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സംസാരിച്ചതിനു ശേഷമാണ് മമ്മൂട്ടി  മതിലില്‍ ഇളം നീല നിറം പൂശി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കാര്‍ണിവല്‍ റൂട്ടിലെ ഇരുവശത്തുമുള്ള വീടുകളുടെ മതിലുകളില്‍ ജനപങ്കാളിത്തത്തോടെ ചായമടിച്ചു തുടങ്ങി.

നീലാകാശത്തിന്റേയും നീലക്കടലിന്റേയും നിറമായ നീലയാണ് കൊച്ചിക്കു യോജിച്ച നിറമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു. നഗരത്തിനൊരു നിറം എന്ന ആശയം ഇന്ത്യയില്‍ വളരെ അപൂര്‍വമാണ്. തെക്കേ ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ആശയം നടപ്പാക്കുന്നത്. വളരെ സന്തോഷത്തോടെ ഈ സംരംഭത്തെ എല്ലാവരും സ്വീകരിക്കണം. ഇന്നു രാവിലെ വളരെ യാദൃച്ഛികമായാണ് താന്‍ നീല നിറമുള്ള ഷര്‍ട്ട് ധരിച്ചത്. പക്ഷേ അത് യാദൃച്ഛികമല്ലെന്ന് ഇപ്പോള്‍ തോന്നുന്നു. ഈ സംരംഭത്തിന്റെ നന്മയാവും തന്നെക്കൊണ്ട് അങ്ങിനെ തോന്നിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Mammootty, Kochi, Run Kochi, One Kochi One Color, Cooperation, wall, Blue, Cleanin.

Post a Comment