Follow KVARTHA on Google news Follow Us!
ad

വൈദ്യുത മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

അടിമാലി മുട്ടുകാട് പാടത്ത് വെള്ളം തിരിച്ചുവിടാന്‍പോയ അച്ഛനും മകനും ജലസേചനത്തിനുള്ള Idukki, Kerala, Dead, Obituary, Son, Father, Suresh, Kannan
ഇടുക്കി: (www.kvartha.com 31.12.2014) അടിമാലി മുട്ടുകാട് പാടത്ത് വെള്ളം തിരിച്ചുവിടാന്‍പോയ അച്ഛനും മകനും ജലസേചനത്തിനുള്ള വൈദ്യുത മോട്ടോറില്‍ നിന്നും ഷോക്കേറ്റു മരിച്ചു. മുട്ടുകാട് പാലായില്‍ സുരേഷ് (49), മകന്‍ അജയ് (കണ്ണന്‍10) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നാലിനാണ് ഇവര്‍ വെള്ളംതിരിക്കുന്നതിനു പാടത്തേയ്ക്ക് പോയത്. പശുവിനെ കൂട്ടിലേയ്ക്ക് കൊണ്ടുവരാന്‍ പോയ അയല്‍വാസിയാണ് വൈകിട്ട് ആറരയോടെ ഇവരെ മരിച്ച നിലയില്‍ കണ്ടത്. മരിച്ച അജയ്, എന്‍.ആര്‍.സിറ്റി എസ്.എന്‍.വി. ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.സുരേഷിന്റെ ഭാര്യ അനിത. മകള്‍: അഞ്ജന. ശാന്തന്‍പാറ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Dead, Obituary, Son, Father, Suresh, Kannan. 

Post a Comment