Follow KVARTHA on Google news Follow Us!
ad

നടന്‍ ദിലീപിന്റെ 'ഡി' സിനിമാസ് നിയമക്കുരുക്കിലേക്ക്...

ചാലക്കുടിയില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം നടന്ന നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലസ് തീയറ്റര്‍ 'ഡി' സിനിമാസ് Film star, Dileep, Multi plus theater, Cinema, Malayalam cinema, D Cinemas, High Court
സ്ഥലം കൊച്ചി മഹാരാജാവ് ക്ഷേത്ര ദര്‍ശനത്തിന് എത്തുമ്പോള്‍ വിശ്രമിച്ചിരുന്ന കൊട്ടാരം

തൃശൂര്‍ (www.kvartha.com 31.12.2014): ചാലക്കുടിയില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം നടന്ന നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലസ് തീയറ്റര്‍ 'ഡി' സിനിമാസ് നിയമക്കുരുക്കിലേക്ക്. തീയറ്റര്‍ നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

ആലുവ സ്വദേശിയായ അഡ്വ. കെ.സി സന്തോഷാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തീയറ്റര്‍ നിര്‍മിച്ചിരിക്കുന്നത് മുന്‍പ് ചാലക്കുടി കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പ്രദേശത്താണ്. കൊച്ചി മഹാരാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രദേശത്താണ് ചാലക്കുടി കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. മഹാരാജാവ് ക്ഷേത്ര ദര്‍ശനത്തിന് എത്തുമ്പോള്‍ വിശ്രമിച്ചിരുന്നത് ഈ കൊട്ടരാത്തിലായിരുന്നു. പിന്നീട് തിരുവിതാംകൂര്‍ കൊച്ചി ലയനത്തെ തുടര്‍ന്ന് കൊട്ടാരവും ഭൂമിയും സര്‍ക്കാരിലേക്ക് എത്തിചേര്‍ന്നു.

1964 ജൂണ്‍ 24 ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിന് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നും പറയുന്നുണ്ട്. ചാലക്കുടി വില്ലേജിലെ രേഖ പ്രകാരം ഇത് പുറമ്പോക്ക് ഭൂമിയാണ്. ഊട്ടുപുര പുറമ്പോക്ക് എന്നാണ് ഇവിടെ അറിയിപ്പെട്ടിരുന്നത്. 1986 ല്‍ രാധമ്മ ഒരു ആന്റണിക്ക് 9.88 സെന്റ് വില്‍പന നടത്തുകയും പിന്നീട് ഒരു ജോര്‍ജിന് കൈമാറ്റം ചെയ്യുകയും 2006 ല്‍ പി ഗോപാലകൃഷ്ണ (ദിലീപ്) നും മറ്റു ചിലരും ഭൂമി വാങ്ങി.

നിലവില്‍ ദിലീപിന്റെ കൈവശം 92.29 സെന്റ് സ്ഥലമുണ്ടെന്നും ഇത് പുറമ്പോക്ക് ഭൂമിയാണെന്നും കാണിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ആലുവ തോട്ടക്കാട്ടുകര സ്വദേശിയായ അഡ്വ. കെ.സി സന്തോഷ്് അഡ്വ. രഞ്ജിത്ത് തമ്പാന്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Film star, Dileep, Multi plus theater, Cinema, Malayalam cinema, D Cinemas, High Court. 

Post a Comment