Follow KVARTHA on Google news Follow Us!
ad

കരഞ്ഞും കരയിപ്പിച്ചും ധോണിയുടെ പടിയിറക്കം

ഏത് പ്രതിസന്ധി ഘട്ടങ്ങളെയും വളരെ കൂളായി സമീപിക്കുകയും മറ്റുള്ളവരിലേക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുന്ന കൂട്ടുക്കാരന്‍. അതായിരുന്നു ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് Mahendra Singh Dhoni, News, Indian Team, Mumbai, Retirement, Director, Website, Cricket Test, National, Sports
മുംബൈ: (www.kvartha.com 31.12.2014)  ഏത് പ്രതിസന്ധി ഘട്ടങ്ങളെയും വളരെ കൂളായി സമീപിക്കുകയും മറ്റുള്ളവരിലേക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുന്ന കൂട്ടുക്കാരന്‍. അതായിരുന്നു ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മഹേന്ദ്രസിങ് ധോണി. ക്യാപ്ടനാണെന്ന അഹങ്കാരമോ തലക്കനമോ ഇല്ലാതെ ഗ്രൂപ്പിലെ ഓരോ അംഗങ്ങളൂടെ പ്രശ്‌നങ്ങളിലും ഇടപെടുകയും വലിയ പ്രശ്‌നം പോലും നിസാരവല്‍ക്കരിച്ച് സമാധാനിപ്പിക്കുകയും ചെയ്യുന്ന ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രഖ്യാപനം ടീമംഗങ്ങളെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. പ്രഖ്യാപനവേളയില്‍ നായകന്റെ കണ്ഠമിടറിയതായി മറ്റംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു

ഡ്രസിങ് റൂമില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്ന വേളയില്‍ വികാരഭരിതനായ ധോണിയെ ഇതിനുമുമ്പ് ഇങ്ങനെ കണ്ടിട്ടില്ലെന്നാണ് ടീമംഗങ്ങള്‍ പറയുന്നത്. ധോണിയുടെ പ്രഖ്യാപനം ആദ്യഘട്ടത്തില്‍ ഗ്രൂപ്പംഗങ്ങളെ ഞെട്ടിച്ചെങ്കിലും പിന്നീട് തങ്ങളുടെ നായകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അവരും തങ്ങളുടെ വിഷമം പങ്കുവച്ചു

നാടകീയത ഏതുമില്ലാത്ത വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു ധോണിയുടേതെന്നാണ് ടീമിന്റെ ഡയറക്ടര്‍ രവിശാസ്ത്രി ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഡ്രസിങ് റൂമിലെത്തിയ ധോണി ഇന്ത്യന്‍ ടീമംഗങ്ങളെ അരികില്‍ വിളിച്ച് ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് ടെസ്റ്റ് ക്രിക്കറ്റിന് നല്‍കാനില്ല .അതുകൊണ്ട് തന്നെ ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിക്കുകയാണ് എന്ന് അംഗങ്ങളോടായി പറയുകയായിരുന്നുവെന്നാണ് രവിശാസ്ത്രി പറഞ്ഞത്. അവസാനനിമിഷം വരെ ടീമിനോടും അംഗങ്ങളോടുമൊപ്പം നിന്ന ധോണി വിശ്വസ്തനായ നായകനായിരുന്നുവെന്നാണ് രവിശാസ്ത്രി അഭിപ്രായപ്പെടുന്നു.

പ്രതിക്ഷിക്കാതെയുള്ള വിരമിക്കല്‍ പ്രഖ്യാപനം കൊണ്ട് ടെസ്റ്റ് ക്രിക്കറ്റ് ലോകത്തെത്തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു ധോണി
 Mahendra Singh Dhoni, News, Indian Team, Mumbai, Retirement, Director, Website, Cricket Test, National, Sports

Also Read:
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
Keywords: Mahendra Singh Dhoni, News, Indian Team, Mumbai, Retirement, Director, Website, Cricket Test, National, Sports

Post a Comment