Follow KVARTHA on Google news Follow Us!
ad

ഓഫറുകള്‍ മരവിപ്പിച്ച് ബി.എസ്.എന്‍.എല്ലിന്റെ പുതുവത്സര ഇരുട്ടടി

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഓഫറുകള്‍ വാരിക്കോരി ചൊരിയുമ്പോള്‍ നിലവിലുള്ള ഓഫറുകള്‍ രണ്ടു Idukki, Kerala, Mobil Phone, Internet, New Year, Consumer
ഇടുക്കി: (www.kvartha.com 31.12.2014) സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഓഫറുകള്‍ വാരിക്കോരി ചൊരിയുമ്പോള്‍ നിലവിലുള്ള ഓഫറുകള്‍ രണ്ടു ദിവസത്തേക്ക് മരവിപ്പിച്ച് ബി.എസ്.എന്‍.എല്ലിന്റെ പുതുവത്സര സമ്മാനം. 135 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍, ബി.എസ്.എന്‍.എല്‍ ലാന്‍ഡ് മൊബൈല്‍ ഫോണുകളിലേക്ക് പൂര്‍ണ സൗജന്യം നല്‍കുന്ന എസ്.റ്റി.വി 341 ബൂസ്റ്റര്‍ എന്നീ ഓഫറുകളാണ് ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ മരവിപ്പിച്ചത്.

ഇത്തരം നടപടി ഉപഭോക്തൃ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കണ്‍സ്യൂമര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പരാതി നല്‍കി.

പിടിപ്പുകേടുമൂലം ഉപഭോക്താക്കള്‍ വിട്ടുപോകുന്ന ബി.എസ്.എന്‍.എല്‍ന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് ഈ നടപടി. പ്രഖ്യാപിച്ച ഓഫറുകള്‍ പോലും കൃത്യമായി നടപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ന് കഴിയാറില്ല. കുറഞ്ഞത് മൂന്നുതവണ ഡയല്‍ ചെയ്താലെ കണക്ഷന്‍ കിട്ടൂ എന്നതാണ് അവസ്ഥ.

കോളിംഗ് കട്ടാകുന്നതും നിത്യസംഭവമാണ്. സ്വകാര്യ കമ്പനികള്‍ ഓഫറുകള്‍ വ്യാപകമാക്കുന്ന സമയത്താണ് ബി.എസ്.എന്‍.എല്‍.ന്റെ പീഡനം. പരാതി പറയാന്‍ വിളിച്ചാല്‍ പോലും എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഓഫര്‍ റദ്ദാക്കിയ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. ബി.എസ്.എന്‍.എല്‍.ന്റെ നടപടിയില്‍ പ്രതിഷേധിച്ച് പുതുവത്സര ദിനം കരിദിനമായി ആചരിക്കാനും കസ്റ്റമര്‍ കെയര്‍ നമ്പറായ 9447024365 ലേയ്ക്ക് give better service എന്നു സന്ദേശമയച്ചു പ്രതിഷേധിക്കുവാനും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു.

135 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറിന് തുടക്കത്തില്‍ 400 മിനിറ്റായിരുന്നു സംസാര സമയം. സാധാരണക്കാര്‍ക്ക് ഏറ്റവും ഗുണകരമായ പ്ലാനായിരുന്നു ഇത്. പിന്നീട് സംസാര സമയം 350 മിനിറ്റ്, 335, 325 എന്നിങ്ങനെയാക്കി. ഇത് താമസിയാതെ 300 മിനിറ്റിലേക്ക് പരിമിതപ്പെടുത്തുമെന്നാണ് അറിയുന്നത്. അതുപോലെയാണ് നെറ്റ് കാര്‍ഡുകളുടെ നിരക്കുകളും. 135 രൂപക്ക് ഒരു മാസം കാലാവധിയോടെ (ഒരു ജി.ബി) ലഭിച്ചിരുന്ന നെറ്റ് കാര്‍ഡിന് ഇപ്പോള്‍ 155 രൂപയാണ്. കാലാവധി 15 ദിവസമാക്കുകയും ചെയ്തു. ഇതുപോലെ പല ഓഫറുകളും വെട്ടിക്കുറച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Mobil Phone, Internet, New Year, Consumer. 

Post a Comment