Follow KVARTHA on Google news Follow Us!
ad

പാതയോരത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടല്‍ കോടതി വിധിക്ക് വിധേയം

ജനുവരി ഒന്നുമുതല്‍ പാതയോരങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ 10 ശതമാനം പൂട്ടാനുള്ള സര്‍ക്കാര്‍ Kochi, Kerala, High Court of Kerala, Beverages Corporation, Government
കൊച്ചി: (www.kvartha.com 31.12.2014) ജനുവരി ഒന്നുമുതല്‍ പാതയോരങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ 10 ശതമാനം പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതിയുടെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനെതിരെ വയനാട്ടിലെ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ കെ. ആന്റണി ഉള്‍പെടെ നാലുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനാണ് പറഞ്ഞതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നും ഇതു തൊഴിലാളികളെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാരിന്റേത് നയപരമായ തീരുമാനമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, High Court of Kerala, Beverages Corporation, Government. 

Post a Comment