Follow KVARTHA on Google news Follow Us!
ad

ബംഗളൂരു സ്‌ഫോടനം; ആഭ്യന്തരമന്ത്രിക്കും പോലീസിനും ഭീഷണി സന്ദേശമയച്ച 17കാരന്‍ പിടിയില്‍

ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിക്കും പോലീസിനും ഭീഷണി Twitter, Police, Message, Parents, Study, Engineering Student, Holidays, National,
ബംഗളൂരു: (www.kvartha.com 31.12.2014) ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിക്കും പോലീസിനും ഭീഷണി സന്ദേശമയച്ച 17കാരന്‍ പിടിയില്‍. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. അബ്ദുള്‍ഖാദര്‍ എന്ന പേരില്‍ ട്വിറ്ററിലൂടെ ഇയാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് ഭീഷണി സന്ദേശമയച്ചിരുന്നു.

ബംഗളൂരു സ്‌ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ഫോടനം നടത്തുമെന്നുമായിരുന്നു യുവാവിന്റെ ട്വീറ്റ്. മാത്രമല്ല, സ്‌ഫോടനങ്ങള്‍ തടയാന്‍ ഇയാള്‍ പോലീസിനെ  വെല്ലുവിളിക്കുകയും ചെയ്തു. ഐ എസിനുവേണ്ടി ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മെഹ്ദി മസ്‌രൂര്‍ ബിശ്വാസിനെ മോചിപ്പിക്കാനും ഇയാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

ട്വീറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അന്വേഷണ ഏജന്‍സി ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയെയും ഐപി അഡ്രസും കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.  ഇതിനുപിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പിടിയിലായ യുവാവ് മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഡോക്ടറുടെ മെഡിക്കല്‍ റിപോര്‍ട്ടും ഇവര്‍ പോലീസിന് കൈമാറിയിരുന്നു.

അതേസമയം, യുവാവ് ട്വീറ്റ് ചെയ്തതിന്റെ ഉദ്ദേശം വ്യക്തമല്ലാത്ത സാഹചര്യത്തില്‍ അതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന്  അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളൂരുവിന് വെളിയില്‍ പഠിക്കുന്ന യുവാവ്  അവധിക്കാലത്ത് മാത്രമാണ് വീട്ടിലെത്തുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ മാനസികരോഗിയാണോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബംഗളൂരു ബ്രിഗേഡ് റോഡിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തില്‍ ഒരു യുവതി കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു.

അതേസമയം സ്‌ഫോടനത്തിനു പിന്നില്‍ തെലങ്കാന സ്വദേശിയെന്ന് നേരത്തെ സംശയം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണം തെലങ്കാനയിലേക്ക് നീളുന്നതായുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.  സ്‌ഫോടനം നടന്ന പരിസരത്തു നിന്നും ലഭിച്ച തെലങ്കാന പത്രത്തിന്റെ കരിഞ്ഞ ഭാഗങ്ങളാണ് സംശയത്തിനിടയാക്കിയത്. എന്‍ഐഎയുടെ ഹൈദരാബാദ് ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കേസ് അന്വേഷണം കേരളം ഉള്‍പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു.
Bangalore blast: 17-year-old sent out terror threats, Twitter, Police, Message,

സ്‌ഫോടനം നടത്തിയ വ്യക്തിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ബസ് സര്‍വീസ് ഓഫീസിലെ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. നീല ജീന്‍സും വെള്ള ടീഷര്‍ട്ടുമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Bangalore blast: 17-year-old sent out terror threats, Twitter, Police, Message, Parents, Study, Engineering Student, Holidays, National.

Post a Comment