Follow KVARTHA on Google news Follow Us!
ad

എയര്‍ഏഷ്യ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരിച്ചു; ബ്ലാക് ബോക്‌സിനായി തിരച്ചില്‍

കാണാതായ എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണതായി Passengers, Missing, News, Compensation, Family, Dead Body, World,
ജക്കാര്‍ത്ത: (www.kvartha.com 31.12.2014) കാണാതായ എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണതായി അധികൃതര്‍ സ്ഥിരീകരിച്ചു. നേരത്തെ കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍  ആറ് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നും തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളെന്ന് കരുതുന്ന വസ്തുക്കള്‍  കടലില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ സ്ഥിരീകരിച്ച വിവരങ്ങള്‍. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍, നീണ്ട ഓറഞ്ച് കുഴലുകള്‍, ലൈഫ് ജാക്കറ്റ്, യാത്രക്കാരുടെ പെട്ടികള്‍ എന്നിവയാണ്  കണ്ടെടുത്തത്.

യാത്രക്കാരില്‍ ആരും തന്നെ ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് എയര്‍ഏഷ്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മുഴുവന്‍  യാത്രക്കാരുടേയും കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉടന്‍ തന്നെ നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ സിംഗപ്പൂര്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സഹായമെത്തിക്കാന്‍ അമേരിക്കന്‍ വിമാനവും കപ്പലും തയ്യാറായി നില്‍ക്കുന്നു. അതേസമയം മോശം കാലാവസ്ഥ തെരച്ചിലിന് തടസമായിരിക്കയാണ്. ഇതേതുടര്‍ന്ന് അല്‍പനേരം തെരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയ മേഖലയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ്  തെരച്ചില്‍ നടത്തുന്നത്.

 AirAsia QZ8501: Officials say debris is missing plane, Passengers, Missing, News,ഡിസംബര്‍ 28 ഞായറാഴ്ച രാവിലെയാണ് ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 162 പേരുമായി എയര്‍ഏഷ്യയുടെ ക്യുസെഡ്8501 എയര്‍ബസ് വിമാനം അപ്രത്യക്ഷമായത്. ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനം പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കര്‍ണാടക മന്ത്രി യു.ടി ഖാദറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
Keywords:  AirAsia QZ8501: Officials say debris is missing plane, Passengers, Missing, News, Compensation, Family, Dead Body, World.

Post a Comment