Follow KVARTHA on Google news Follow Us!
ad

2 വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു

അമേരിക്കയിലെ ഹൈഡനില്‍ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു. വടക്കന്‍ ഇഡാഹോയിലെ New York, America, Gun attack, Husband, Woman., Children, World,
ന്യൂയോര്‍ക്ക്: (www.kvartha.com 31.12.2014) അമേരിക്കയിലെ ഹൈഡനില്‍ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു. വടക്കന്‍ ഇഡാഹോയിലെ വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ അമ്മയുടെ ബാഗിലെ കൈതോക്കെടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

2-year-old accidentally kills his mom in Wal-Mart, New York, America, Gun attack,ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പത്തരമണിയോടെയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വെടിയുതിര്‍ത്ത കുട്ടിക്ക് പുറമെ മറ്റു മൂന്നു കുട്ടികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇഡാഹോയിലുള്ള ബന്ധുക്കളെ സന്ദര്‍ശിയ്ക്കുന്നതിന് വേണ്ടിയാണ് 29കാരിയായ യുവതിയും മൂന്ന് മക്കളും എത്തുന്നത്. അതിനിടെ ഷോപ്പിംഗിനായി വാള്‍മാര്‍ട്ടില്‍ കയറുകയായിരുന്നു. വെടിയേറ്റ യുവതി തല്‍ക്ഷണം മരിച്ചു.

സംഭവ സമയത്ത് യുവതിയുടെ ഭര്‍ത്താവ് കൂടെ ഉണ്ടായിരുന്നില്ല. കുട്ടികളെ ബന്ധുക്കളെ ഏല്‍പിച്ചു. അതേസമയം യുവതിയ്ക്ക് ആയുധം കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചുവരികയാണ്. വാള്‍മാര്‍ട്ടില്‍ വെച്ച് ഇത്തരമൊരു സംഭവം നടന്നതില്‍ തങ്ങള്‍ അതീവ ദു:ഖിതരാണെന്ന് വാള്‍മാര്‍ട്ട് വക്താവ് ബ്രൂക്ക് ബുചാനന്‍ പറഞ്ഞു. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 60 കാരനെ കാണാതായി
Keywords: 2-year-old accidentally kills his mom in Wal-Mart, New York, America, Gun attack, Husband, Woman., Children, World.

Post a Comment