Follow KVARTHA on Google news Follow Us!
ad

എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു;ആന്ധ്രാപ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം

ആന്ധ്രാപ്രദേശ് പന്നിപ്പനി ഭീതിയില്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കടക്കം ഇരുപത്തിനാല് മണിക്കൂറുകള്‍ കൊണ്ട് ആന്ധ്രാപ്രദേശില്‍ പന്നിപ്പനി സ്ഥീരികരിക്കപ്പെട്ടത് Death, Case, Alerts, Andhra Pradesh, Hyderabad, Minor girls, hospital, Report, Health, National,
ഹൈദരാബാദ്: (www.kvartha.com 31.12.2014)  ആന്ധ്രാപ്രദേശ് പന്നിപ്പനി ഭീതിയില്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കടക്കം ഇരുപത്തിനാല് മണിക്കൂറുകള്‍ കൊണ്ട് ആന്ധ്രാപ്രദേശില്‍ പന്നിപ്പനി സ്ഥീരികരിക്കപ്പെട്ടത് പത്തോളം പേര്‍ക്ക്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും രണ്ടുപേരുടെ നില ഗുരുതരമായി ഗുരുതരമായി തുടരുകയും ചെയ്യുന്നുവെന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സാംക്രമികരോഗമാണ് പന്നിപ്പനിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എം സൂര്യപ്രകാശ് എന്ന അമ്പത്തൊന്നുകാരനാണ് ഗാന്ധി ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. എന്നാല്‍ പന്ത്രണ്ട് മണിക്കൂറുകള്‍ക്കുശേഷം മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തിലാണ് പന്നിപ്പനിയാണ് മരണകാരണമെന്ന് സ്ഥിരികരിക്കപ്പെട്ടത്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച്1 എന്‍1 കേസുകളില്‍ നാലെണ്ണം മഹബൂബ് നഗര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ളതാണ്. രോഗബാധിതനായ ബന്ധുവില്‍ നിന്നാണ് ഇവരിലേക്കും രോഗഹേതുവായ വൈറസ് പകര്‍ന്നിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

തെലുങ്കാനയില്‍ 72 എച്ച് 1 എന്‍1 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ പകര്‍ച്ചാവ്യാധിയെ ഉന്മുലനം ചെയ്യുന്നതിനായി ബുധനാഴ്ച ആരോഗ്യരംഗത്തെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ തെലുങ്കാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ ഉപദേശവും തേടും
 Death, Case, Alerts, Andhra Pradesh, Hyderabad, Minor girls, hospital, Report, Health, National

Also Read: 
പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാന്‍ പോലീസ് നിയന്ത്രണം
Keywords: Death, Case, Alerts, Andhra Pradesh, Hyderabad, Minor girls, hospital, Report, Health, National

Post a Comment