Follow KVARTHA on Google news Follow Us!
ad

സൂരജ് സമര്‍പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുള്ളതായി വിജിലന്‍സിന്റെ കണ്ടെത്തല്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് Thiruvananthapuram, Report, Letter, Complaint, Kerala,
തിരുവനന്തപുരം: (www.kvartha.com 29.11.2014) അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സര്‍ക്കാരിന് സമര്‍പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുള്ളതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. സൂരജിന്റെ യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര പട്ടികയും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആദായ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് സൂരജ് കൂടുതല്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ സൂരജ്  അനധികൃതമായി 1000 കോടിയുടെ നിര്‍മാണ കരാറുകള്‍  നല്‍കിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതേസമയം സൂരജിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള ശരിയായ വിവരം നല്‍കാന്‍ വിജിലന്‍സ് രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സൂരജ് കരാറുകള്‍ നല്‍കിയത്. പലപ്പോഴും സുതാര്യമല്ലാതെയാണ് ടെന്‍ഡര്‍ അനുവദിച്ചതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ സുതാര്യവും മാനദണ്ഡങ്ങള്‍ക്ക് നിരയ്ക്കുന്നതുമല്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനും സിഎജിയും റിപോര്‍ട്ട് നല്കിയിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ തയ്യാറായില്ലെന്ന കരാറുകാരുടെ സംഘടനയുടെ പരാതിയും വിജിലന്‍സിന്റെ പക്കലുണ്ട്.

മാത്രമല്ല കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ കരാറുകള്‍ പതിവായി ലഭിക്കുന്ന മൂന്ന്  സ്ഥാപനങ്ങളില്‍ സൂരജിനുള്ള ബിനാമി പങ്കാളിത്തവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ടിഒ സൂരജിന്റെ കാലയളവില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ കരാറുകള്‍ സ്ഥിരമായി ലഭിച്ച സെഗൂര , ബെഗൂറ , ഗ്രീന്‍ വര്‍ത്ത് എന്നീ നിര്‍മ്മാണ കമ്പനികളുമായുള്ള ബന്ധമാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത് . 10 വര്‍ഷത്തെ കണക്കുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇതില്‍ അഞ്ച് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയായി.
Vigilance enquiry on Senior IAS officer TO Suraj suspended for disproportionate case,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Vigilance enquiry on Senior IAS officer TO Suraj suspended for disproportionate case, Thiruvananthapuram, Report, Letter, Complaint, Kerala.

Post a Comment