Follow KVARTHA on Google news Follow Us!
ad

വിഭാഗീയതക്കും മത്സരത്തിനുമൊടുവില്‍ ടി.ആര്‍ സോമന്‍ സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി

നിലവിലുളള നേതൃത്വത്തെ വെട്ടിനിരത്തി നടന്ന കടുത്ത മല്‍സരത്തിനൊടുവില്‍ സി.പി.എം. തൊടുപുഴ Kerala, Idukki, CPM, Election, Thodupuzha, TR Soman
തൊടുപുഴ: (www.kvartha.com 29.11.2014) നിലവിലുളള നേതൃത്വത്തെ വെട്ടിനിരത്തി നടന്ന കടുത്ത മല്‍സരത്തിനൊടുവില്‍ സി.പി.എം. തൊടുപുഴ ഏരിയാ സെക്രട്ടറിയായി ടി. ആര്‍ സോമന്‍ തെരഞ്ഞെടുക്കപ്പെട്ടു. 19 അംഗ കമ്മിറ്റിയില്‍ അഞ്ചിനെതിരെ 14 വോട്ടുകള്‍ നേടി ഔദ്യോഗിക പക്ഷത്തെ എം. കുമാരനെയാണ് സോമന്‍ പരാജയപ്പെടുത്തിയത്.

ഏരിയാ കമ്മിറ്റിയിലേക്ക് കടുത്ത മല്‍സരമാണ് നടന്നത്. ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച പാനലിനെതിരേ മല്‍സരിച്ച ഏഴുപേരും വിജയിച്ചു. 146 പ്രതിനിധികളില്‍ നിന്നും 133 വോട്ടുവരെ നേടിയാണ് ഇവര്‍ വിജയിച്ചത്. ജില്ലാ സെക്രട്ടറി എം എം മണിയുടെ സാന്നിധ്യത്തില്‍ നടന്ന വോട്ടെടുപ്പിന് ശേഷം ശനിയാഴ്ച വൈകിട്ട് ഏഴോടെ സെക്രട്ടറി തെരഞ്ഞെടുപ്പ് നടന്നു. വി. വി മത്തായി സെക്രട്ടറിയായ ഏരിയാ കമ്മിറ്റി നിലവിലുളള മൂന്നുപേരെ ഒഴിവാക്കി പകരം മൂന്നു പേരെ ഉള്‍പ്പെടുത്തിയാണ് പാനല്‍ അവതരിപ്പിച്ചത്.

ഹജ്ജിന് പോയതിന്റെ പേരില്‍ വിവാദമുണ്ടായ കെ.എസ്.ടി.എ. മുന്‍ ജില്ലാ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, പ്രായാധിക്യം മൂലം എ. ആര്‍ നാരായണന്‍, കെ.എസ്.ടി.എ. മുന്‍ ജില്ലാ സെക്രട്ടറി പി കെ സുകുമാരന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പകരം കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയുമായ ജോസ് ജേക്കബ്, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ആര്‍. പ്രശോഭ് എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു.

ഒഴിവാക്കപ്പെട്ട പി കെ സുകുമാരനു പുറമേ ലോക്കല്‍ സെക്രട്ടറിമാരായ വി എസ് പ്രിന്‍സ്, സി എസ് ഷാജി, ദിലീപ് കുമാര്‍, ബീനാ ചാക്കോ, എം.ജി സുരേന്ദ്രന്‍, എം ആര്‍ സഹജന്‍ എന്നിവരാണ് മല്‍സരിച്ച് വിജയിച്ചത്. ഏരിയാ കമ്മിറ്റി അംഗങ്ങളായിരുന്ന കെ.ആര്‍ ഷാജി, കെ.പി ഷംസുദ്ദീന്‍, വി.ടി പാപ്പച്ചന്‍, സുലോചന, അഡ്വ. എന്‍.എ ബാലകൃഷ്ണന്‍, എ.ജി സുകുമാരന്‍, പീറ്റര്‍ എന്നിവര്‍ ഇതോടെ കമ്മിറ്റിയില്‍ നിന്നും പുറത്തായി.

വി വി മത്തായി, എം കുമാരന്‍, കെ എം ബാബു, കെ ആര്‍ രമണന്‍, പി എം നാരായണന്‍, എം എം മാത്യു, ഉഷ സുധാകരന്‍, ജോസ് ജേക്കബ്, ആര്‍ പ്രശോഭ്, മുഹമ്മദ് ഫൈസല്‍, എം എം റഷീദ്, വി എസ് പ്രിന്‍സ്, ബീന ചാക്കോ, എം ആര്‍ സഹജന്‍, സി എസ് ഷാജി, വി ബി ദിലീപ്കുമാര്‍, എം ജി സുരേന്ദ്രന്‍, പി കെ സുകുമാരന്‍ എന്നിവരാണ് പുതിയ ഏരിയാ കമ്മിറ്റിയിലുളളത്. ഇവരില്‍ വി.വി മത്തായി, ഫൈസല്‍ മുഹമ്മദ്, ആര്‍. പ്രശോഭ്, കെ.ആര്‍ രമണന്‍ എന്നിവര്‍ മാത്രമാണ് എം.കുമാരനെ പിന്തുണച്ചത്.

വിഭാഗീയത ഉണ്ടായതിനാല്‍ ഏരിയാ സമ്മേളനം നിര്‍ത്തിവെക്കണമെന്ന്് സ്ഥാനമൊഴിയുന്ന സെക്രട്ടറി വി.വി മത്തായിയുടെ ആവശ്യം ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് തളളിക്കളഞ്ഞു. ലോക്കല്‍ സമ്മേളനങ്ങളിലൊന്നും ഏരിയാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ മല്‍സരമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ സെക്രട്ടറിയേറ്റ് മത്തായിയുടെ ആവശ്യം തളളിയത്. ഏരിയാ നേതൃത്വത്തിലെ ചിലരുടെ വസ്തു ഇടപാടുകളും ബ്ലേഡ് മാഫിയ ബന്ധവും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ, കെ.പി മേരി എന്നിവരും സമ്മേളനത്തിന് മേല്‍നോട്ടം വഹിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Idukki, CPM, Election, Thodupuzha, TR Soman. 

Post a Comment