Follow KVARTHA on Google news Follow Us!
ad

സി.പി.എം തൊടുപുഴ ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത; കടുത്ത മല്‍സരം

സി.പി.എം തൊടുപുഴ ഏരിയാ സമ്മേളനത്തില്‍ കടുത്ത മല്‍സരം. ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച Kerala, Thodupuzha, Conference, CPM, Election
തൊടുപുഴ: (www.kvartha.com 29.11.2014) സി.പി.എം തൊടുപുഴ ഏരിയാ സമ്മേളനത്തില്‍ കടുത്ത മല്‍സരം. ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച പാനലിനെതിരെ ഏഴു പേരാണ് മല്‍സര രംഗത്തുളളത്. ശനിയാഴ്ച മൂന്നു മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. ജില്ലാ സെക്രട്ടറി എം.എം മണിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് ഏഴു മണിയോടെ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും.

വി.വി മത്തായി സെക്രട്ടറിയായ  ഏരിയാ കമ്മിറ്റി നിലവിലുളള മൂന്നു പേരെ ഒഴിവാക്കി പകരം മൂന്നു പേരെ ഉള്‍പ്പെടുത്തിയാണ് പാനല്‍ അവതരിപ്പിച്ചത്. ഹജ്ജിന് പോയതിന്റെ പേരില്‍ വിവാദമുണ്ടായ കെ.എസ്.ടി.എ മുന്‍ ജില്ലാ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, പ്രായാധിക്യം മൂലം ഏ.ആര്‍ നാരായണന്‍, കെ.എസ്.ടി.എ മുന്‍ ജില്ലാ സെക്രട്ടറി പി.കെ സുകുമാരന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പകരം കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയുമായ ജോസ് ജേക്കബ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രശോഭ് എന്നിവരെ ഉള്‍പ്പെടുത്തി.

ഒഴിവാക്കപ്പെട്ട പി.കെ.സുകുമാരനു പുറമേ ലോക്കല്‍ സെക്രട്ടറിമാരായ വി.എസ്.പ്രിന്‍സ്, സി.എസ് ഷാജി, ദിലീപ് കുമാര്‍, ബീനാ ചാക്കോ, സുരേന്ദ്രന്‍, എം.ആര്‍ സഹജന്‍ എന്നിവരാണ് മല്‍സരിക്കുന്നത്. ഇവര്‍ വിജയിച്ചാല്‍ ഔദ്യോഗിക വിഭാഗത്തിന് അപ്രിയനായ ടി.ആര്‍ സോമന്‍ സെക്രട്ടറിയായേക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Thodupuzha, Conference, CPM, Election. 

Post a Comment