Follow KVARTHA on Google news Follow Us!
ad

രാജപ്പന്‍ വധം: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ഉടുമ്പന്നൂരില്‍ ഹോട്ടല്‍ ജോലി ചെയ്തുവന്ന കരിങ്കുന്നം പൂക്കൊമ്പിന്‍ പാറയില്‍ രാജപ്പനെ(സണ്ണി) Thodupuzha, Accused, Arrest, Kerala, Idukki, Rajappan
തൊടുപുഴ: (www.kvartha.com 29.11.2014) ഉടുമ്പന്നൂരില്‍ ഹോട്ടല്‍ ജോലി ചെയ്തുവന്ന കരിങ്കുന്നം പൂക്കൊമ്പിന്‍ പാറയില്‍ രാജപ്പനെ(സണ്ണി) കൊന്ന കേസില്‍ ഒളിവിലായിരുന്ന പുറപ്പുഴ തേക്കനാല്‍നിരപ്പ് വെള്ളക്കിഴങ്ങില്‍ റോയി സ്‌കറിയ (25) അറസ്റ്റിലായി. ശനിയാഴ്ച വൈകുന്നേരം നാലോടെ പുറപ്പുഴയില്‍ നിന്നും കാളിയാര്‍ സി.ഐ ജയകുമാറാണു പ്രതിയെ പിടികൂടിയത്.

കിടക്കപ്പായയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിലേക്കു നയിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ മണിയാറന്‍കുടി വടക്കേടത്ത് ജോസഫ്(44) വഴിത്തല വള്ളിക്കാട്ട് ഷാജന്‍(34) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ മൂവരും ചേര്‍ന്നു രാജപ്പനെ വിറകിനടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Accused, Arrest, Kerala, Idukki, Rajappan. 

Post a Comment