Follow KVARTHA on Google news Follow Us!
ad

ഇനി കേരള മീഡിയ അക്കാദമി

മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് നിരവധി പ്രതിഭകളെ കൈപിടിച്ചു കയറ്റിയ, മുപ്പത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമുള്ള കേരള പ്രസ് Kerala, Media, Award, Chief Minister, 0ommen Chandy, Deshabhimani, Mathrubhumi, Malayala Manorama, Kerala
കാക്കനാട്: (www.kvartha.com 30.11.2014) മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് നിരവധി പ്രതിഭകളെ കൈപിടിച്ചു കയറ്റിയ, മുപ്പത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമുള്ള കേരള പ്രസ് അക്കാദമി ഇനി മുതല്‍ അറിയപ്പെടുക കേരള മീഡിയ അക്കാദമി എന്നായിരിക്കും. പുനര്‍നാമകരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.  കഴിഞ്ഞ വര്‍ഷത്തെ മാധ്യമഅവാര്‍ഡുകളും അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ വിനോദ് പായം(എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡ്) , മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം എസ് ശ്രീകല(ദൃശ്യമാധ്യമപ്രവര്‍ത്തന അവാര്‍ഡ്), രാഷ്ട്രദീപിക ന്യൂസ് എഡിറ്റര്‍ ഡേവിഡ് പൈനാടത്ത്(ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്), ദീപിക ലേഖകന്‍ സി. ആര്‍ സന്തോഷ് (ഡോ. മുര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്), മനോരമ ലീഡര്‍ റൈറ്റര്‍ കെ. ഹരികൃഷണന്‍(വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്), മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ്(ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍മാരായ എന്‍. പി രാജേന്ദ്രന്‍, വി പി രാമചന്ദ്രന്‍, കെ മോഹനന്‍, എസ്. ആര്‍ ശക്തിധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
.
അക്കാദമി പുറത്തിറക്കുന്ന എന്‍ പി രാജേന്ദ്രന്റെ 'വേണം മാധ്യമങ്ങള്‍ക്കു മീതെയും ഒരു കണ്ണ്' , 'ടി കെ സന്തോഷ് കുമാറിന്റെ ' മലയാള ടെലിവിഷന്‍ ചരിത്രം 1985- 2013' , രഘുനാഥന്‍ പറളിയുടെ ' സി പി രാമചന്ദ്രന്‍: സംഭാഷണം,  സ്മരണലേഖനം' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു.

മന്ത്രി കെ സി ജോസഫ് അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ കെ. വി തോമസ് എം പി, ബെന്നി ബെഹനാന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ബിനി സുനില്‍ കുമാര്‍, കേരള കൗമുദി മാനേജിങ് ഡയറക്ടര്‍ എം എസ് രവി, പത്രപ്രവര്‍ത്തകയൂണിയന്‍ വൈസ് പ്രസിഡന്റ് ജി വിജയകുമാര്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ബേബി മാത്യു, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ സി രാജഗോപാല്‍, സെക്രട്ടറി എന്‍ എസ് അനില്‍കുമാര്‍  എന്നിവര്‍ സംസാരിച്ചു.

Kerala, Media, Award, Chief Minister, 0ommen Chandy, Deshabhimani, Mathrubhumi, Malayala Manorama, Kerala


Also Read:
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഹെല്‍മറ്റുമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം

Keywords:Kerala, Media, Award, Chief Minister, 0ommen Chandy, Deshabhimani, Mathrubhumi, Malayala Manorama, Kerala

Post a Comment