Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബൈക്കു യാത്രക്കാരന് പരിക്ക്

മദ്യലഹരിയില്‍ പോലിസുകാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. തൊടുപുഴ വട്ടല്ലൂര്‍ ജോര്‍ജ് സെബാസ്റ്റിയനാണ് (44) Thodupuzha, Idukki, Accident, Police, Kerala, Injured, Bike Rider
തൊടുപുഴ: (www.kvartha.com 30.11.2014) മദ്യലഹരിയില്‍ പോലിസുകാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. തൊടുപുഴ വട്ടല്ലൂര്‍ ജോര്‍ജ് സെബാസ്റ്റിയനാണ് (44) പരിക്കേറ്റത്. ഇദ്ദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തൊടുപുഴ സ്‌റ്റേഷനിലെ ട്രാഫിക് പോലിസുകാരനായ ജയചന്ദ്രനെതിരേ വാഹനം തട്ടിയെന്ന പേരില്‍ കേസ് എടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഏഴോടെ തൊടുപുഴ റസ്റ്റ് ഹൗസിനു സമീപമാണ് അപകടം. തൊടുപുഴയില്‍ ഇന്നലെ നടന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പോലിസുകാരന്റെ കാര്‍ ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. എതിര്‍ ദിശയിലേക്കു പാഞ്ഞുകയറിയാണ് വാഹനം ബൈക്കുകളില്‍ ഇടിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി.
File Photo

ബൈക്കുകളില്‍ ഇടിച്ചത് ചോദ്യം ചെയ്തപ്പോള്‍ പോലിസുകാരന്‍ അവര്‍ക്കു നേരെ തട്ടിക്കയറി. തുടര്‍ന്ന് നാട്ടുകാര്‍ കൈകാര്യം ചെയ്ത് തൊടുപുഴ പോലിസിനു കൈമാറുകയായിരുന്നു. മദ്യലഹരിയില്‍ എന്നത് ഒഴിവാക്കി വെറും വാഹനം ഇടിച്ചെന്ന രീതിയില്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.

പ്രശ്‌നത്തില്‍ നിന്ന് പോലീസുകാരനെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. ഇതേ തുടര്‍ന്നാണ് വാഹനം തട്ടിയെന്ന കേസ് പോലുമെടുക്കാന്‍ പോലിസ് തയ്യാറായത്. കോണ്‍ഗ്രസ് അനുകൂല പോലിസ് അസോസിയേഷന്‍ നേതാവാണ് ജയചന്ദ്രന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Idukki, Accident, Police, Kerala, Injured, Bike Rider. 

Post a Comment