Follow KVARTHA on Google news Follow Us!
ad

കായികതാരങ്ങള്‍ സമ്മാനത്തുകയ്ക്കു വേണ്ടി കളിക്കുന്നത് തടയാന്‍ നിര്‍ദേശം

രാജ്യത്തിനു വേണ്ടി കളിക്കാതെ സമ്മാനത്തുക ലഭിക്കുന്ന ടൂര്‍ണമെന്റുകളില്‍ മാത്രം ചില കായികതാരങ്ങള്‍ പങ്കെടുക്കുന്ന New Delhi, India, Passport, Sports, National, Asia, Olympics
ന്യൂഡല്‍ഹി: (www.kvartha.com 31.10.2014) രാജ്യത്തിനു വേണ്ടി കളിക്കാതെ സമ്മാനത്തുക ലഭിക്കുന്ന ടൂര്‍ണമെന്റുകളില്‍ മാത്രം ചില കായികതാരങ്ങള്‍ പങ്കെടുക്കുന്ന പ്രവണത ഒഴിവാക്കാന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ കായിക സംഘത്തിന്റെ ഭാഗമായി കളിക്കാന്‍ തയ്യാറാകുന്ന താരങ്ങള്‍ക്ക് മാത്രം മന്ത്രാലയത്തിന്റെ സഹായധനം അനുവദിച്ചാല്‍ മതിയെന്ന് ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും അയച്ച സന്ദേശത്തില്‍ കേന്ദ്ര കായിക, യുവജനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

പ്രത്യേക കാരണങ്ങളാല്‍ കായികതാരത്തിന് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ കാരണങ്ങള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാതെ ചില മുതിര്‍ന്ന കായികതാരങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 

New Delhi, India, Passport, Sports, National, Asia, Olympics, Want funds, stay available for India: Sports Ministry to Indian athletesനാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായിക മേളകളില്‍ ലഭിക്കുന്ന മെഡലുകളുടെ എണ്ണത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, India, Passport, Sports, National, Asia, Olympics, Want funds, stay available for India: Sports Ministry to Indian athletes

Post a Comment