Follow KVARTHA on Google news Follow Us!
ad

ഒസാമ ബിന്‍ ലാദനെ വധിച്ച യുഎസ് കമാന്‍ഡോയെ നവംബര്‍ 11ന് കാണാം

വാഷിംഗ്ടണ്‍: (www.kvartha.com 31.10.2014) അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച യുഎസ് കമാന്‍ഡോ ഉടന്‍ തന്റെ വ്യക്തിത്വം പരസ്യപ്പെടുത്തുമെന്ന് റിപോര്‍ട്ട്. Osama bin Laden, Al Qaeda, SEAL, Matt Bissonette, US Navy SEAL, Osama raid
വാഷിംഗ്ടണ്‍: (www.kvartha.com 31.10.2014) അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച യുഎസ് കമാന്‍ഡോ ഉടന്‍ തന്റെ വ്യക്തിത്വം പരസ്യപ്പെടുത്തുമെന്ന് റിപോര്‍ട്ട്. ഇതുവരെ തന്റെ വ്യക്തിത്വം വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു നേവി സീല്‍ കമാന്‍ഡോ.

ഫോക്‌സ് ന്യൂസ് ചാനലിലൂടെ അടുത്ത മാസം സം പ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇദ്ദേഹം പരസ്യമായി രംഗത്തെത്തുന്നത്. 'ദി മാന്‍ ഹു കില്‍ഡ് ഒസാമ ബിന്‍ ലാദന്‍ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിക്ക് 2 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്. രണ്ട് ഭാഗങ്ങളായാണ് ഡോക്യുമെന്ററി സം പ്രേഷണം ചെയ്യുന്നത്. നവംബര്‍ 11നും 12നുമാണിത്.

2011 മേയില്‍ പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വസതിയില്‍ വെച്ചാണ് ലാദനെ നേവി സീല്‍ കമാന്‍ഡോകള്‍ വധിച്ചത്. ലാദന്റെ മൃതദേഹം പോലും പുറം ലോകത്തെ കാണിക്കാതെ യുഎസ് കടലില്‍ സംസ്‌ക്കരിച്ചുവെന്നാണ് ഇതുവരെയുള്ള സൂചനകള്‍.

Osama bin Laden, Al Qaeda, SEAL, Matt Bissonette, US Navy SEAL, Osama raidSUMMARY: Washington: A former member of the US`s elite Navy SEALs who killed al Qaeda leader Osama bin Laden will reveal his identity in a documentary to be shown next month on the Fox News channel, the company has announced.

Keywords: Osama bin Laden, Al Qaeda, SEAL, Matt Bissonette, US Navy SEAL, Osama raid

Post a Comment