Follow KVARTHA on Google news Follow Us!
ad

മലയാളത്തിലടക്കം നാലു ഭാഷകളില്‍ ആകാശവാണി വാര്‍ത്താ എസ്എംഎസ് സേവനം ആരംഭിച്ചു

മലയാളം, തമിഴ്, അസാമീസ്, ഗുജറാത്തി എന്നീ ഭാഷകളില്‍ ആകാശവാണി വാര്‍ത്താ സേവന വിഭാഗം നല്‍കുന്ന സൗജന്യ എസ്എംഎസ് Akashvani, New Delhi, National, Mibile Phone, News, Malayalam News, SMS.
ന്യൂഡല്‍ഹി: (www.kvartha.com 31.10.2014) മലയാളം, തമിഴ്, അസാമീസ്, ഗുജറാത്തി എന്നീ ഭാഷകളില്‍ ആകാശവാണി വാര്‍ത്താ സേവന വിഭാഗം നല്‍കുന്ന സൗജന്യ എസ്എംഎസ് വാര്‍ത്താ സേവനത്തിന് തുടക്കമായി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി (സ്വത. ചുമതല) പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഡോഗ്രി, സംസ്‌കൃതം, നേപ്പാളി എന്നീ ഭാഷകളില്‍ ആകാശവാണിയുടെ എസ്എംസ് വാര്‍ത്താ സേവനം മുമ്പ് ആരംഭിച്ചിരുന്നു. http://newsonair.nic.in/smsservice എന്ന ലിങ്കിലൂടെ ആകാശവാണി വെബ്‌സൈറ്റിലെത്തി സേവനത്തിനായി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.

AIR<space>NAME<dash>AGE<dash>GENDER CODE<dash>LANGUAGE CODE എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പരിലേക്ക് സന്ദേശമയച്ചും സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പുരുഷന്മാര്‍ M എന്നും സ്ത്രീകള്‍ F എന്നും ജെന്‍ഡര്‍ കോഡ് ടൈപ്പ് ചെയ്യേണ്ടതാണ്. അസാമീസിന് A, ഗുജറാത്തിക്ക് G, മലയാളത്തിന് ML, തമിഴിന് T, ഹിന്ദിക്ക് H, മറാത്തിക്ക് M, ഡോഗ്രിക്ക് D, സംസ്‌കൃതത്തിന് S, നേപ്പാളിക്ക് N എന്നിങ്ങനെയാണ് ഭാഷാകോഡുകള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Akashvani, New Delhi, National, Mibile Phone, News, Malayalam News, SMS.

Post a Comment