Follow KVARTHA on Google news Follow Us!
ad

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാരുടെ കൊലപാതകം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

റിട്ട. വനിത ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൈലജയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെMurder case, Arrest, Police, hospital, Treatment, Auto Driver, Finance, Kerala,
കിളിമാനൂര്‍: (www.kvartha.com 31.10.2014) റിട്ട. വനിത ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൈലജയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് കിളിമാനൂര്‍ പുല്ലയില്‍ പേഴുവിള എം.എസ്. പാലസില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന വി. മോഹന്‍കുമാറും (62) ഭാര്യയും റിട്ട. ഡെപ്യൂട്ടി തഹസില്‍ദാറുമായ ഷൈലജയും(57) ആക്രമിക്കപ്പെട്ടത്.

അക്രമികളുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയേയും മോഹന്‍കുമാറിനേയും   വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ഷൈലജ മരിക്കുകയായിരുന്നു.  തലയില്‍ ആറോളം വെട്ടേറ്റ മോഹന്‍കുമാര്‍ ഇപ്പോഴും ചികിത്സയിലാണ്.

മോഷണ ശ്രമത്തിനിടെയാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടതെന്ന നിലയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഷൈലജ മരിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നത്. കിളിമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരുന്നു.
 Murder case, Arrest, Police, Hospital,

ഷൈലജയുടെ ഭര്‍ത്താവ് മോഹന്‍കുമാര്‍ വീടിനോട് ചേര്‍ന്നുതന്നെ നടത്തിവന്നിരുന്ന പണമിടപാട് സ്ഥാപനത്തിലെ സ്ഥിരം ഇടപാടുകാരനായിരുന്നു ഓട്ടോ െ്രെഡവര്‍. ഇയാള്‍ പണയംവെച്ച സ്വര്‍ണാഭരണം   കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനെ ചൊല്ലി ദമ്പതികള്‍ ഓട്ടോ ഡ്രൈവറുമായി വാക്കുതര്‍ക്കം നടത്തിയിരുന്നു.  തുടര്‍ന്നാണ് ഇയാള്‍ ദമ്പതികളെ ആക്രമിച്ചതെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കാസര്‍കോട്ട് തുറന്ന ബാര്‍ എക്‌സൈസ് പൂട്ടിച്ചു

Keywords: Murder case, Arrest, Police, Hospital, Treatment, Auto Driver, Finance, Kerala.

Post a Comment