Follow KVARTHA on Google news Follow Us!
ad

നൂറിലേറെ കറന്‍സികളില്‍ ഓണ്‍ലൈന്‍ ഔട്ട്‌വേഡ് റെമിറ്റന്‍സ് സൗകര്യവുമായി ആക്‌സിസ് ബാങ്ക്

ഇന്ത്യയിലെമൂന്നാമത്തെ ഏറ്റവുംവലിയസ്വകാര്യ ബാങ്കായആക്‌സിസ് ബാങ്ക് നൂറിലേറെ കറന്‍സികളില്‍ പരിധിയില്ലാതെ ഔട്ട്‌വേഡ് റെമിറ്റന്‍സിന് Bank, Kochi, Business, Currency, AXIS bank, Outward remittance, Online.
കൊച്ചി: (www.kvartha.com 31.10.2014) ഇന്ത്യയിലെമൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് നൂറിലേറെ കറന്‍സികളില്‍ പരിധിയില്ലാതെ ഔട്ട്‌വേഡ് റെമിറ്റന്‍സിന് സൗകര്യമേര്‍പ്പെടുത്തി. നൂറിലേറെ രാജ്യങ്ങളിലേക്ക് നൂറിലേറെ കറന്‍സികളില്‍ ആ രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് ഓണ്‍ലൈനില്‍ വേഗത്തില്‍ ഔട്ട്‌വേഡ് റെമിറ്റന്‍സ് നടത്തുന്നതിനാണ് സൗകര്യമൊരുങ്ങിയിരിക്കുന്നത്.

ആക്‌സിസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് ഔട്ട്‌വേഡ് റെമിറ്റന്‍സ് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ആക്‌സിസ് ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് 150ഓളം രാജ്യങ്ങളിലേക്ക് തങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് മണി ട്രാന്‍സ്ഫര്‍ നടത്താന്‍ ഈ സൗകര്യം വഴിയൊരുക്കുമെന്ന് ട്രഷറി - ബിസിനസ് ബാങ്കിങ് ആന്റ് കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് രഥ് പറഞ്ഞു.

റെമിറ്റന്‍സ് നടത്തുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നില്‍ എക്‌സ്‌ചേഞ്ച് നിരക്കുകള്‍ കൂടി പ്രദര്‍ശിപ്പിക്കപ്പെടുമെന്നതിനാല്‍ വളരെ സുതാര്യമായ സൗകര്യമാണ് അവര്‍ക്ക് ലഭ്യമാകുന്നത്. ഔട്ട്‌വേഡ് റെമിറ്റന്‍സ് തീര്‍ത്തും ലളിതമാക്കപ്പെടുന്നതിനാല്‍ ബാങ്കിങില്‍ സാര്‍ത്ഥകമായ അനുഭവമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഔട്ട്‌വേഡ് റെമിറ്റന്‍സ് സര്‍വീസിലൂടെ ആക്‌സിസ് ബാങ്ക്മുഖേന 88 കറന്‍സികളിലേക്ക് കൂടി ട്രാന്‍സ്ഫര്‍ നടത്താനുള്ള സൗകര്യമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതോടെ 101 കറന്‍സികളിലേക്ക് ഉപയോക്താക്കള്‍ക്ക് ട്രാന്‍സ്ഫര്‍ നടത്താനാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bank, Kochi, Business, Currency, AXIS bank, Outward remittance, Online, Outward Remittance - Send Money Abroad

Post a Comment