Follow KVARTHA on Google news Follow Us!
ad

മട്ടന്നൂര്‍ പെണ്‍വാണിഭം; 6 പ്രതികളേയും വെറുതെ വിട്ടു

മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ ഒന്നാം കുറ്റപത്രത്തില്‍ ഉള്‍പെട്ട ആറ് പ്രതികളേയും കോടതി വെറുതെ വിട്ടു. Kochi, Ernakulam, Court, Cinema, Kerala,
കൊച്ചി: (www.kvartha.com 31.10.2014) മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ ഒന്നാം കുറ്റപത്രത്തില്‍ ഉള്‍പെട്ട ആറ് പ്രതികളേയും കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മട്ടന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന മോഹ വാഗ്ദാനം നല്‍കി തടങ്കലില്‍ പാര്‍പിച്ച്  പീഡിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.

മൂവാറ്റുപുഴ എടത്തട്ടില്‍ സോജ ജെയിംസ്, ഭര്‍ത്താവ് ജെയിംസ്, പച്ചാളം പൊറ്റക്കുഴി ദീപക്, ചന്തിരൂര്‍ ഇരവത്ത് വീട്ടില്‍ സിറാജ്, പാലാരിവട്ടം തെരീപ്പറമ്പില്‍ ബിജു, വാഴക്കാല കുഴിത്തേലില്‍ അസ്ഹര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവില്ലാത്തതാണ് അവരെ വെറുതെ വിടാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

 Mattannur molestation 6 accused acquitted, Kochi, Ernakulam, Court, Cinema,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് ഗവ.കോളജില്‍ 9 മേജര്‍ സീറ്റും SFIക്ക്
Keywords: Mattannur molestation 6 accused acquitted, Kochi, Ernakulam, Court, Cinema, Kerala.

Post a Comment