Follow KVARTHA on Google news Follow Us!
ad

സര്‍ദാര്‍ ഇല്ലാത്ത ഗാന്ധിജി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 1New Delhi, Prime Minister, Narendra Modi, Gujarat, Birthday Celebration, National,
ഡെല്‍ഹി: (www.kvartha.com 31.10.2014) സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാഗാന്ധിയും തമ്മില്‍ ഉണ്ടായ ബന്ധം നിര്‍വചിക്കാനാവാത്തതാണെന്നും അതുകൊണ്ടുതന്നെ പട്ടേലില്ലാത്ത ഗാന്ധിജി അപൂര്‍ണനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. സര്‍ദാറിനെ വാനോളം പുകഴ്ത്തിയാണ് മോഡി സംസാരിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 138 ാം ജന്മദിനമായ വെള്ളിയാഴ്ച നടന്ന അനുസമരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗാന്ധിയും പട്ടേലുമായുണ്ടായിരുന്ന അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് മോഡി ഇങ്ങനെ പറഞ്ഞത്. ഗുജറാത്തിലെ ഖേഡാ ജില്ലയിലെ കരംസാദ് ഗ്രാമത്തില്‍ 1875 ഒക്ടോബര്‍ 31 നാണ് സര്‍ദാര്‍ ജനിച്ചത്. ഗുജറാത്തിലെ ഇരദോളി ജില്ലയില്‍ നടന്ന കാര്‍ഷിക സമരത്തിന്റെ വിജയ ശില്‍പിയായ വല്ലഭായ് പട്ടേലിന് മഹാത്മാഗാന്ധി നല്‍കിയ പേരാണ് സര്‍ദാര്‍.

ഇന്ത്യയുടെ ഉന്നതിക്ക് വേണ്ടി അക്ഷീണം ഓടി നടന്ന് പ്രയത്‌നിച്ച വ്യക്തിയാണ് സര്‍ദാര്‍. 75 ാം വയസിലും സര്‍ദാര്‍ തന്റെ ഓട്ടം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ 1950 ഡിസംബര്‍ 15 ന് സര്‍ദാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായിരുന്നു സര്‍ദാര്‍.

പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാന്‍ രാജ്യത്ത് വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്്. രാഷ്ട്രീയ ഏകതാദിവസ് എന്ന പേരിലാണ് ജന്മദിനം ആചരിക്കുന്നത്. ഐക്യത്തിനായുള്ള ഓട്ടം എന്ന പേരില്‍ പ്രധാന നഗരങ്ങളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഡെല്‍ഹിയില്‍ നടന്ന കൂട്ടയോട്ടത്തില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പല പ്രമുഖരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ ഭവനപദ്ധതി ഉള്‍പ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് അറിയുന്നത്. സ്വതന്ത്രഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള പട്ടേലിന്റെ പ്രയത്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏകതാ ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം ഇതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ഒക്ടോബര്‍ 31 ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായാണ് ആചരിച്ചിരുന്നത്.  എന്നാല്‍ ഇനി മുതല്‍ ഈ ദിവസം സര്‍ദാര്‍ പട്ടേലിനെ അനുസ്മരിച്ച് രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കാനാണ്  മോഡി സര്‍ക്കാരിന്റെ തീരുമാനം.

ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. പട്ടേലിന്റെ ജന്മദിനവും ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ആചരിക്കുന്ന വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന് വലിയ പ്രാധാന്യമൊന്നും പ്രധാനമന്ത്രി നല്‍കിയിരുന്നില്ല. ഇനി മുതല്‍ പട്ടേലിന്റെയും ഗാന്ധിയുടെയും മാത്രം ജനന-ചരമ വാര്‍ഷികങ്ങള്‍ മാത്രം  ആചരിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

New Delhi, Prime Minister, Narendra Modi, Gujarat, Birthday Celebration,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുരളിയുടെ കൊല: അറസ്റ്റിലായ 2 പ്രതികളെയും നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു


Keywords: New Delhi, Prime Minister, Narendra Modi, Gujarat, Birthday Celebration, National.

Post a Comment