Follow KVARTHA on Google news Follow Us!
ad

ഇറാഖി കുര്‍ദ്ദിഷ് സേന സിറിയയിലേയ്ക്ക് കടന്നു

കൊബാനെ(സിറിയ): (www.kvartha.com 31.10.2014) ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളുമായി യുദ്ധം ചെയ്യാന്‍ ഇറാഖി കുര്‍ദ്ദിഷ് സേന സിറിയന്‍ പട്ടണമായ കൊബാനയിലേയ്ക്ക് കടന്നുIraq, Kurdish Forces, Syria, Islamic state, Kobane
കൊബാനെ(സിറിയ): (www.kvartha.com 31.10.2014) ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളുമായി യുദ്ധം ചെയ്യാന്‍ ഇറാഖി കുര്‍ദ്ദിഷ് സേന സിറിയന്‍ പട്ടണമായ കൊബാനയിലേയ്ക്ക് കടന്നു. വ്യാഴാഴ്ചയാണ് കുര്‍ദ്ദ് സേനയുടെ ആദ്യ സംഘം കൊബാനയിലെത്തിയത്.

തുര്‍ക്ക്ഇയുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമാണ് കൊബാനെ. കഴിഞ്ഞ 40 ദിവസമായി ഇസ്ലാമിക് സ്‌റ്റേറ്റ് കൊബാനെ വളഞ്ഞിരിക്കുകയാണ്. ഐസില്‍ മുന്നേറ്റത്തെ തടുക്കാന്‍ യുഎസ് വ്യോമാക്രമണം ശക്തമാക്കിയെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍.

ഐന്‍ അല്‍ അറബ് എന്ന അറബി പേരിലാണ് കൊബാനെ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് മുന്നേറ്റങ്ങളെ തടുക്കാന്‍ യുഎസിനോ സഖ്യകക്ഷികള്‍ക്കോ കഴിയുന്നില്ലെന്നതിന്റെ ഉത്തമ തെളിവുകൂടിയാണ് കൊബാനെ.

Iraq, Kurdish Forces, Syria, Islamic state, Kobaneകുര്‍ദ്ദിഷ് സേന വരുന്നതിന് തൊട്ടുമുന്‍പ് യുഎസ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കിയിരിന്നു. കുര്‍ദ്ദുകളുടെ ആഗമനം ഐസില്‍ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് വാഷിംഗ്ടണ്‍.

SUMMARY: Kobane: A first group of Iraqi Kurdish peshmerga fighters entered the besieged Syrian town of Kobani on Thursday to help push back Islamic State militants who have defied U.S. air strikes and threatened to massacre its Kurdish defenders.

Keywords: Iraq, Kurdish Forces, Syria, Islamic state, Kobane

Post a Comment