Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് ആദ്യമായി ഗര്‍ഭസ്ഥ ശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയകരം

രാജ്യത്ത് ആദ്യമായി ഗര്‍ഭസ്ഥശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയകരം. ലോക ഗര്‍ഭസ്ഥശിശു ദിനമായHyderabad, Doctor, Teacher, National,
ഹൈദരാബാദ്: (www.kvartha.com 31.10.2014) രാജ്യത്ത് ആദ്യമായി ഗര്‍ഭസ്ഥശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയകരം. ലോക ഗര്‍ഭസ്ഥശിശു ദിനമായ ഒക്ടോബര്‍ മുപ്പത്തിയൊന്നിനാണ് ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി  ഇന്ത്യയുടെ യശസ് ഉയര്‍ന്നത്.  ഹൈദരാബാദിലെ കെയര്‍ ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാരാണ്  ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തിയത്.

ശ്രിഷ(25) എന്ന യുവതിയുടെ കുഞ്ഞിനാണ് ജനിക്കുന്നതിനു മുമ്പ് തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.  കുഞ്ഞ് ജനിച്ച ശേഷം ചികിത്സയില്ലാത്തതിനാലാണ് ഇത്തരം മാര്‍ഗം ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. ഗര്‍ഭാവസ്ഥയില്‍ സ്‌കാന്‍ ചെയ്തു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ഹൃദയത്തിന് കുഴപ്പമുണ്ടെന്നറിഞ്ഞത്. ഇതോടെ ശ്രിഷയും  ഭര്‍ത്താവ് അരുണും(29) തങ്ങളുടെ കുഞ്ഞിന്റെ അവസ്ഥയോര്‍ത്ത് വല്ലാതെ സങ്കടപ്പെട്ടു. ഈ അവസ്ഥയിലാണ് കെയര്‍ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയുടെ കാര്യങ്ങളെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. കെ നാഗേശ്വര റാവുവിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിള്‍ കേടായി ചുരുങ്ങുന്ന അവസ്ഥയായിരുന്നു. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. ഹൃദയത്തിന്റെ ഇടതുവശം വളരെ ചെറുതായതിനാല്‍ ജനിച്ച ശേഷം ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ല. അതിനാല്‍  ഡോക്ടര്‍മാര്‍ ഫീറ്റല്‍ ഐയോട്ടല്‍ വോള്‍വോടോമി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിന്റെ കിടപ്പ്  ശരിയായ രീതിയിലല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ഇരുപത്തി ആറാമത്തെ ആഴ്ച നടത്തിയ ആദ്യ ശ്രമം ഫലം കണ്ടില്ല. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ശസത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ ശസ്ത്രക്രിയയ്ക്കിടെ കുട്ടി അനങ്ങാതിരിക്കാനായി അമ്മയ്ക്കും കുഞ്ഞിനും അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അമ്മയുടെ വയറ്റിലൂടെ ഗര്‍ഭപാത്രത്തിലേക്ക് സൂചി കയറ്റി, അത് കുഞ്ഞിന്റെ നെഞ്ചിലും പിന്നീട് ഇടത് വെന്റിക്കിളിലും കടത്തിയ ശേഷം ബലൂണും വയറുകളും ഉപയോഗിച്ച് ഹൃദയ വാല്‍വിന്റെ തടസം മാറ്റുകയായിരുന്നു.

ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു തന്നിരുന്നതിനാല്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നുവെന്ന് സയന്‍സ് അധ്യാപിക കൂടിയായ ശ്രിഷ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ്  രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ തൂക്കം നോക്കിയപ്പോള്‍  830 ഗ്രാമില്‍ നിന്നും 1200 ഗ്രാമായി ഉയര്‍ന്നിരുന്നു. രക്തസ്രാവമില്ലെന്നും കുഞ്ഞിന്റെ ഹൃദയം ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Hyderabad Doctors Perform Heart Surgery on Foetus, the First in Country,Hyderabad

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഞ്ചേശ്വരം എം.എല്‍.എയുടെ വസതിയിലേക്ക് എസ്.ഡി.പി.ഐ. മാര്‍ച്ച്; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു, സംഘര്‍ഷം
Keywords: Hyderabad Doctors Perform Heart Surgery on Foetus, the First in Country,Hyderabad, Doctor, Teacher, National.

Post a Comment