Follow KVARTHA on Google news Follow Us!
ad

ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് അടച്ചത് യുദ്ധപ്രഖ്യാപനം: മഹ്മൂദ് അബ്ബാസ്

ജറുസലേം: (www.kvartha.com 31.10.2014) ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് ഇസ്രായേല്‍ അടച്ചത് യുദ്ധ പ്രഖ്യാപനമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്Al-Aqsa mosque, Jewish, Palestinian, President, Mahmud Abbas

ജറുസലേം: (www.kvartha.com 31.10.2014) ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് ഇസ്രായേല്‍ അടച്ചത് യുദ്ധ പ്രഖ്യാപനമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ജൂത തീവ്രവലതുപക്ഷ നേതാവായ യെഹൂദ ഗ്‌ളിക്കിന് വെടിയേറ്റതിനെതുടര്‍ന്നാണ് ഇസ്രായേലിന്റെ നടപടി. സംഭവത്തെതുടര്‍ന്ന് മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായി.

ഗ്ലിക്കിനെ വെടിവെച്ചുവെന്ന് ആരോപിച്ച് പലസ്തീനി യുവാവായ മു അ്തസ് ഹിജാസിയെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ കിഴക്കന്‍ ജറൂസലമിലെ അബൂതോറിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളില്‍വെച്ചാണ് ഹിജാസിയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.

അല്‍ അഖ്‌സയില്‍ ജൂതര്‍ക്ക് കൂടി ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് കൂടിയാണ് വെടിയേറ്റ ഗ്ലിക്. സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തു മടങ്ങവേയാണ് ബൈക്കിലെത്തിയ അക്രമി ഗ്ലികിന് നേര്‍ക്ക് വെടിവെച്ചത്.

Al-Aqsa mosque, Jewish, Palestinian, President, Mahmud AbbasSUMMARY: Israel`s closure of the flashpoint Al-Aqsa mosque compound to all visitors following the shooting of a Jewish hardliner is tantamount to a "declaration of war," Palestinian president Mahmud Abbas said Thursday.

Keywords: Al-Aqsa mosque, Jewish, Palestinian, President, Mahmud Abbas

Post a Comment