Follow KVARTHA on Google news Follow Us!
ad

വയനാട്ടുകാര്‍ക്ക് കോഴിക്കോട്ട് വന്ന് മദ്യം കഴിക്കേണ്ടി വരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്

ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കിയാല്‍ വയനാട്ടിലെ മദ്യപന്‍മാര്‍ കോഴിക്കോട്ടെത്തി Kochi, High Court, Kerala, Liquor
കൊച്ചി: (www.kvartha.com 31.10.2014) ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കിയാല്‍ വയനാട്ടിലെ മദ്യപന്‍മാര്‍ കോഴിക്കോട്ടെത്തി മദ്യം കഴിക്കേണ്ടി വരുമെന്ന് ഡിവിഷന്‍ ബഞ്ച്. മദ്യം കഴിക്കുന്നവരെ സമ്പന്നരെന്നും ദരിദ്രരെന്നും തരം തിരിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യപിക്കാന്‍ എത്തുന്നവര്‍ മാന്യന്മാരാണെന്ന സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശം മറ്റുള്ളവരെ മോശക്കാരായി ചിത്രീകരിക്കുന്നതിന് സമാനമാണെന്ന് അപ്പീല്‍ പരിഗണിക്കവെ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നിരീക്ഷിച്ചു.

മദ്യപന്മാരുടെ മാന്യതയാണ് മാനദണ്ഡമെങ്കില്‍ മുഴുവന്‍ മദ്യശാലകളും തുറന്ന് പ്രവര്‍ത്തിക്കേണ്ടിവരും. ഇത്തരം നിരീക്ഷണങ്ങള്‍ ജനാധിപത്യപരമല്ലെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയം ഭരണപരമായ കാര്യമാണെന്നും കോടതി പറഞ്ഞു. അതേസമയം, മദ്യനയ കേസിലെ സിംഗിള്‍ ബെഞ്ച് വിധി ജനങ്ങള്‍ പരക്കെ സ്വാഗതം ചെയ്തതായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ അഭിഭാഷകന്‍ ബേസില്‍ അട്ടിപ്പേറ്റി പറഞ്ഞു.

സര്‍ക്കാറിന്റെ ഭരണപരമായ കാര്യത്തിന്റെ ഭരണഘടനാസാധുതയാണ് കോടതി പരിശോധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പീലില്‍ വാദം കേള്‍ക്കവെ നിലവാരമില്ലാത്ത ബാറുകളുടെ പരിശോധനക്ക് എന്ത് സംഭവിച്ചുവെന്നും കോടതി ചോദിച്ചു.

Keywords: Kochi, High Court, Kerala, Liquor, Bar: HC against discrimination. 

Post a Comment