Follow KVARTHA on Google news Follow Us!
ad

2ജി കേസില്‍ എ രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: (www.kvartha.com 31.10.2014) 2 ജി അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, എം.പി കനിമൊഴി, ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. 2G Case, Kanimozhi, M Karunanidhi, Dayalu Ammal, A Raja,
ന്യൂഡല്‍ഹി: (www.kvartha.com 31.10.2014) 2 ജി അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, എം.പി കനിമൊഴി, ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. ഇവരെ കൂടാതെ 16 പേര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഡാലോചനയടക്കം കള്ളപ്പണം വെളുപ്പിക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ അനുസരിച്ച് 19 പേര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്.

19 പേരില്‍ പത്ത് വ്യക്തികളും 9 കമ്പനികളും ഉള്‍പ്പെടുന്നു. കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍.

2G Case, Kanimozhi, M Karunanidhi, Dayalu Ammal, A Raja,ഷാഹീദ് ഉസ്മാന്‍ ബാല്‍ വ, വിനോദ് ഗോയെങ്ക, കുസീഗോണ്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് ഡയറക്ടര്‍ ആസിഫ് ബാല്‍ വ, രാജീവ് അഗര്‍വാള്‍, ശരത് കപൂര്‍, ചലച്ചിത്ര നിര്‍മ്മാതാക്കളായ കരൂം മൊറാനി, പി അമൃതം തുടങ്ങിയവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികള്‍.

SUMMARY: A special court has charged former Telecom Minister A Raja, MP Kanimozhi, DMK supremo M Karunanidhi's wife Dayalu Ammal and 16 others with money laundering in a 2G scam-related case

Keywords: 2G Case, Kanimozhi, M Karunanidhi, Dayalu Ammal, A Raja,

Post a Comment