Follow KVARTHA on Google news Follow Us!
ad

ശിവസേനയ്‌ക്കെതിരെ ഒന്നും മിണ്ടില്ല; കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും തകര്‍ക്കുകയാണ് ലക്ഷ്യം: ബിജെപി

മുംബൈ: (www.kvartha.com 29.09.2014) ശിവസേനയുമായുള്ള സഖ്യം നിലനിര്‍ത്താന്‍ തങ്ങള്‍ ആവുന്നത് ശ്രമിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫദ്‌Shiv Sena, BJP, Congress, NCP, Maharashtra polls, Devendra Fadnavis
മുംബൈ: (www.kvartha.com 29.09.2014) ശിവസേനയുമായുള്ള സഖ്യം നിലനിര്‍ത്താന്‍ തങ്ങള്‍ ആവുന്നത് ശ്രമിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫദ്‌നാവിസ്. എന്നാല്‍ ചര്‍ച്ചയില്‍ മാറ്റമില്ലാത്തതിനാലാണ് 25 വര്‍ഷം നീണ്ട സഖ്യമുപേക്ഷിക്കാന്‍ ബിജെപി തയ്യാറായതെന്നും ദേവേന്ദ്ര പറഞ്ഞു.

വരുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ശിവസേനയ്‌ക്കെതിരെ ഒരു വാക്കുപോലും പറയില്ലെന്നും ദേവേന്ദ്ര വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ദേവേന്ദ്ര കൂട്ടിച്ചേര്‍ത്തു.
Shiv Sena, BJP, Congress, NCP, Maharashtra polls, Devendra Fadnavis
ശിവസേനയുടെ സ്ഥാപക നേതാവ് ബാല്‍ താക്കറേയെയും ദേവേന്ദ്ര വാഴ്ത്തി. ബാലാസാഹേബ് ഒരിക്കലും മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ നന്മയെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നതെന്നും ദേവേന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി.

SUMMARY: Mumbai: BJP MLA and president of party's Maharashtra unit Devendra Fadnavis said on Monday that they had tried their best to save the alliance with Shiv Sena but there was no flexibility in discussions.

Keywords: Shiv Sena, BJP, Congress, NCP, Maharashtra polls, Devendra Fadnavis

Post a Comment