Follow KVARTHA on Google news Follow Us!
ad

സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ഐ.എ.എസ് ഓഫീസര്‍ അഴിമതി കേസില്‍ അറസ്റ്റില്‍

ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ഐ.എ.എസ് ഓഫീസര്‍ അഴിമതി കേസില്‍ Prime Minister, Narendra Modi, Complaint, Wife, Supreme Court of India, Allegation, BJP, National,
അഹമ്മദാബാദ്: (www.kvartha.com 30.09.2014)ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ഐ.എ.എസ് ഓഫീസര്‍ അഴിമതി കേസില്‍ അറസ്റ്റില്‍. ഗുജറാത്ത് പോലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഐ.എ.എസ് ഓഫീസര്‍ പ്രദീപ് ശര്‍മയാണ് അറസ്റ്റിലായത്. ശര്‍മയുടെ അഹ്മദാബാദിലുള്ള വീട്ടില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

പ്രൈവറ്റ് സ്ഥാപനമായ വെല്‍സ്പണില്‍  നിന്നും 29 ലക്ഷം രൂപ പ്രതിഫലം വാങ്ങി എന്ന പരാതിയിലാണ് അറസ്റ്റ്. ശര്‍മ ഭാര്യയുടെ അക്കൗണ്ടിലാണ് ആദ്യം പണം നിക്ഷേപിച്ചിരുന്നത്. പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ശര്‍മയും സഹോദരനും ഐ പി എസ് ഉദ്യോഗസ്ഥനുമായ കുല്‍ദീപ് ശര്‍മയും പണമിടപാടില്‍ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയിയിരുന്നു. വെല്‍സ്പണ്‍ കമ്പനി ശര്‍മയുടെ ഭാര്യയ്ക്ക് കമ്പനിയില്‍ 30 ശതമാനം പാര്‍ട്ണര്‍ഷിപ് നല്‍കിയിരുന്നു.

മൊത്തം നിക്ഷേപത്തിന്റെ ലാഭത്തില്‍ നിന്നും 29.5 ലക്ഷം രൂപ ഭാര്യയ്ക്ക് നല്‍കിയിരുന്നുവെന്നും കമ്പനിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍  തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇയാളുടെ വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. ശര്‍മയുടെ പേരില്‍ ഗാന്ധിനഗറിനടുത്ത ദേഗം ഗ്രാമത്തിലുള്ള വസ്തുവും,സംസ്ഥാന തലസ്ഥാനത്തുള്ള  ബംഗ്ലാവുമാണ്  എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്.  കള്ളപ്പണം വെളപ്പിക്കുന്നതിനുള്ള നിയമഭേദഗതി അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ  നടപടി.

2003- 2004 കാലയളവില്‍ കച്ച് ജില്ലയില്‍  കളക്ടറായിരുന്ന  പ്രദീപ് ശര്‍മ  ഔദ്യോഗിക പദവിയിലിരിക്കെ കച്ചിലുള്ള വെല്‍സ്പണ്‍ എന്ന കമ്പനിക്ക് വ്യവസായസ്ഥാപനം തുടങ്ങാനായി സര്‍ക്കാര്‍  ഭൂമി നല്‍കിയത് വിവാദമാവുകയായിരുന്നു.  സ്‌ക്വയര്‍ മീറ്ററിന് 60 മുതല്‍ 70 രൂപ വരെ മാര്‍ക്കറ്റ് വിലയുള്ള വസ്തുവിന് പ്രദീപ് ശര്‍മ വെറും 15 മുതല്‍ 18 രൂപ വരെ വാങ്ങിയാണ് ഭൂമി നല്‍കിയത്.  ഇതുവഴി   1.2 കോടി രൂപയുടെ നാശനഷ്ടമാണ് ഇയാള്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തിയത്. ഇതേതുടര്‍ന്നാണ് സര്‍വീസില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ശര്‍മയെ പിരിച്ചുവിട്ടത്. വസ്തു ഇടപാടില്‍ ശര്‍മയുടെ യു.എസിലുള്ള ഭാര്യയ്ക്കും പങ്കുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

അടുത്തിടെ തന്നെയും ഒരു വനിതാ ആര്‍ക്കിടെക്ടിനെയും കുറിച്ച്  അനാവശ്യമായ ആരോപണങ്ങള്‍ നടത്തുന്നുവെന്ന് കാട്ടി  പ്രദീപ് ശര്‍മ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും, ബ.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്ത് ഗവണ്‍മെന്റ് തനിക്കെതിരെ ആരോപിച്ചിരിക്കുന്ന അഞ്ച്  കേസുകള്‍ സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്  പ്രദീപ് ശര്‍മ നല്‍കിയ അപേക്ഷ  സുപ്രീം കോടതി തള്ളിയിരുന്നു.

 Suspended Gujarat cadre IAS officer Pradeep Sharma arrested, Prime Minister, Narendra

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാണാതായ എല്‍.കെ.ജി. വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി

Keywords: Suspended Gujarat cadre IAS officer Pradeep Sharma arrested, Prime Minister, Narendra Modi, Complaint, Wife, Supreme Court of India, Allegation, BJP, National. 

Post a Comment